വിവാഹ സല്‍ക്കാരത്തിനു ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തർക്കം കൂട്ട അടിയില്‍ കലാശിച്ചു.സംഘട്ടനത്തില്‍ 4 പേർക്കു പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്.വിവാഹത്തില്‍ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്ബിയ ശേഷം കേറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയാറെടുത്തു.
ഇവർ പരസ്പരം ബിരിയാണി വിളമ്ബി. എന്നാല്‍ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കള്‍ ഭക്ഷണം വിളമ്ബിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തില്‍ 4 പേരുടെ തലയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹം വൈകിയ യുവാക്കളെ ലക്ഷ്യംവെക്കും, ഏഴ് മാസത്തിനിടെ 25 വിവാഹം, ഹണിമൂണ്‍ കഴിഞ്ഞാല്‍ പണവുമായി മുങ്ങും’; 23 കാരി അറസ്റ്റില്‍
ജയ്‌പൂരില്‍ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹത്തട്ടിപ്പുകാരിയാണ് പിടിയിലായത്.