Home Featured സംസ്ഥാനത്ത് ജാതിസർവേ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ജാതിസർവേ ഇന്ന് ആരംഭിക്കും

by admin

ബെംഗളൂരു : വിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ സംസ്ഥാനത്ത് തിങ്കളാഴ്ച ജാതിസർവേ ആരംഭിക്കും. എതിർപ്പിനെത്തുടർന്ന് സർവേയിലെ ജാതിപ്പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.പരിവർത്തിത ക്രൈസ്‌തവർക്ക് ജാതിപ്പേര് നൽകിയതാണ് വലിയവിവാദത്തിന് കാരണം. ഇതിലാണ് മാറ്റംവരുത്തിയത്. എന്നാൽ, വിവിധ സമുദായങ്ങൾക്കുള്ളിൽത്തന്നെ വിഭജനമുണ്ടാക്കുന്നുവെന്ന് ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്.

ജാതിപ്പട്ടികയിൽ ആശയക്കുഴപ്പമുള്ളതിനാൽ സർവേ നീട്ടിവെക്കണമെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ആവശ്യപ്പെട്ടു.എന്നാൽ, സർവേ നിശ്ചയിച്ചപ്രകാരം നടത്താൻതന്നെ സർക്കാർ തീരുമാനിക്കുകയായിരുന്നു.

തൊണ്ടയില്‍ എല്ലുകുടുങ്ങി അത്യാസന്ന നിലയിലായ നായക്ക് രക്ഷകയായി യുവതി. ജീവൻ തിരികെ തന്ന യുവതിയെ തിരഞ്ഞ് വീട്ടിലെത്തി തെരുവുനായ

തൊണ്ടയില്‍ എല്ലു കുടുങ്ങി അത്യാസന്ന നിലയിലായ നായയെ രക്ഷിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് വയനാട് പിണങ്ങോട് സ്വദേശി ഒ.നസീറ.തൊണ്ടയില്‍ കുടുങ്ങിയ എല്ല് ഇറക്കാനോ തുപ്പാനോ കഴിയാതെ കഷ്ടപ്പെടുന്ന നായയെ കണ്ടതോടെ പിന്നെ ഒന്നും നോക്കിയില്ല.സ്വന്തം മക്കളെ എന്ന പോലെ നായയെ ചേർത്തുപിടിച്ചു. പിന്നെ ഒരു കമ്ബെടുത്ത് വളരെ ശ്രദ്ധാപൂർവ്വം നായയുടെ തൊണ്ടയില്‍ നിന്നും ആ എല്ലിൻ കഷ്ണം പുറത്തെടുത്തു.

എന്നാല്‍ ആ നായയുടെ ദയനീയമായ നോട്ടം മതിയായിരുന്നു നസീറക്ക് മറ്റൊന്നും ചിന്തിക്കാതെ ആ മിണ്ടാപ്രാണിയെ ചേർത്ത് പിടിക്കാനും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനും.രക്ഷപെടുത്തിയ തെരുവുനായ നസീറയെ തേടി വീണ്ടും വീട്ടുപടിക്കലെത്തി. തന്നെ രക്ഷപ്പെടുത്തിയതിന്റെ നന്ദി അറിയിക്കാൻ.നസീറയോട് വിധേയത്വത്തോടെ അരികിലിരുന്ന് സ്‌നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group