ബംഗളൂരു: പട്ടികജാതിക്കാർക്കിടയിലെ ആഭ്യന്തര സംവരണം പരിഷ്കരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പട്ടികജാതി സർവേക്ക് ബംഗളൂരുവിൽ ജൂലൈ ആറുവരെ സമയം നീട്ടി നൽകി. ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് നേതൃത്വം നൽകുന്ന കമീഷനാണ് സർവേ നയിക്കുന്നത്.ബംഗളൂരു നഗര പരിധിയിലൊഴികെ സംസ്ഥാനത്ത് മറ്റിടത്തെല്ലാം ജൂൺ 30ന് സർവേ അവസാനിപ്പിച്ചിരുന്നു. ലക്ഷ്യമിട്ടതിൽ 91.84 ശതമാനം ജനങ്ങളിൽനിന്നാണ് വിവരം ശേഖരിച്ചത്.
അതേസമയം, ബംഗളൂരുവിൽ ലക്ഷ്യമിട്ടതിന്റെ 52 ശതമാനം മാത്രമേ പൂർത്തീകരിക്കാനായുള്ളൂവെന്നതിനാലാണ് സർവേ തീയതി വീണ്ടും നീട്ടിയത്.ബംഗളൂരു നഗരത്തിൽ 13.62 ലക്ഷം പട്ടികജാതി വിഭാഗക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജൂൺ 30 വരെ ഇതിൽ 7.04 ലക്ഷം പേരിൽനിന്നുമാത്രമേ വിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്, യുവതിയുടെ നില ഗുരുതരം
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകല്‍ സ്വദേശിയായ നാല്‍പ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്.യുവതി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്ബിള്‍ അയച്ചിട്ടുണ്ട്.ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇൻകുബേഷൻ പീരിയഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ചിലപ്പോള്‍ ഇത് 21 ദിവസം വരെയാകാം. പ്രാരംഭ ലക്ഷണങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടാം: