ബെംഗളൂരു: ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കർണാടകയിൽ കണ്ടെത്തി. നിംഹാൻസിലെ സ്വീക്വൻസിങ്ങ് ലാബിൽ നടത്തിയ പരിശോധനയിലാണ് അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി- 1.617 കണ്ടെത്തിയത്.
ബെംഗളൂരു, കൽബുർഗി എന്നിവിടങ്ങളിലെ രണ്ട് ക്ലസ്റ്ററുകളിൽ നിന്ന് ശേഖരിച്ച 20 സാമ്പിളുകളിലാണ് ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലുള്ള 16 പേർക്കും,കൽബുർഗിയിലുള്ള നാല് പേർക്കുമാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ നാല് ക്ലസ്റ്ററുകളിലായാണ് 16 കേസുകൾ സ്ഥിരീകരിച്ചത്. ദാസറഹള്ളി സോൺ – രണ്ട്, വെസ്റ്റ് സോൺ – അഞ്ച്, ബൊമ്മനഹള്ളി സോൺ – അഞ്ച്, സൗത്ത് സോൺ – നാല് എന്നിങ്ങനെയാണ് ബെംഗളൂരുവിലെ സോണുകളിൽ ഇരട്ട ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം.
ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിര്‍ദേശപ്രകാരം കേരളത്തിലെ 12 ജില്ലകള്‍ ലോക്ഡൗണിലേക്ക്?
ഇത്തരത്തിൽ ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം നേരത്തെ മഹാരാഷ്ട്രയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ രോഗം സ്ഥിരീകരിച്ച് 20 പേരും മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്ത പശ്ചാത്തലമുള്ളവരാണ്. 300 ലധികം സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 20 പേർക്ക് പുതിയ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പ്രായ പ്രകാരം കോവാക്സിൻ കുത്തിവെപ്പ് എടുക്കുന്നവർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസിനെ നിർവീര്യമാക്കാൻ സാധിക്കുമെന്ന് തെറ്റിക് സീക്വൻസിങ്ങ് വിഭാഗത്തിൻറെ നോഡൽ ഓഫീസറായ ഡോ.വി. രവി പറഞ്ഞു.ജനിതകമാറ്റം സംഭവിച്ച 46 യു കെ വൈറസും, ആറ് ദക്ഷിണാഫ്രിക്കൻ വൈറസും സംസ്ഥാനത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തത്കാലികമായി റദ്ദാക്കി.