ബെംഗളൂരു: കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ മോർഫുചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് എക്‌സ് അക്കൗണ്ട് ഉടമയുടെപേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു. കൊമൊളിക @ തട്ഡാംഗേൾ എന്ന പേരിലുള്ള അക്കൗണ്ടിന്റെ ഉടമയുടെ പേരിലാണ് കേസെടുത്തത്.
കർണാടക പിസിസി ഭാരവാഹിയായ ജെ. ശരവണൻ നൽകിയ പരാതിയിലാണ് കേസ്. മാർച്ച് മൂന്നിനാണ് സോണിയാഗാന്ധിയുടെ അധിക്ഷേപകരമായ ചിത്രം എക്‌സിൽ പോസ്റ്റുചെയ്തത്. സോണിയക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുമെതിരേ അധിക്ഷേപകരമായ പരാമർശമുൾപ്പെടെയായിരുന്നു പോസ്റ്റ്.ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേസെടുത്തത്. അക്കൗണ്ടിൽനിന്ന് ട്വീറ്റ് ഒഴിവാക്കാൻ നടപടിയെടുത്തെന്നും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമംതുടങ്ങിയെന്നും പോലീസ് അറിയിച്ചു.
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി.ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം. പരിസ്ഥിതി സംരക്ഷണം, പ്രദേശവാസികള്‍ക്കും സന്ദർശകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡുകളിലെ ഗതാഗതക്കുരുക്ക് തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് നീക്കം.ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രവൃത്തി ദിവസങ്ങളില്‍ നീലഗിരിയില്‍ പ്രതിദിനം 6,000 വാഹനങ്ങള്‍ക്കും, വാരാന്ത്യങ്ങളില്‍ പ്രതിദിനം 8,000 വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും. ഒപ്പം, പ്രവൃത്തി ദിവസങ്ങളില്‍ പ്രതിദിനം 4,000 വാഹനങ്ങള്‍ക്കും വാരാന്ത്യങ്ങളില്‍ പ്രതിദിനം 6,000 വാഹനങ്ങള്‍ക്കും ഡിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാലില്‍ പ്രവേശിക്കാൻ അനുവാദമുണ്ടെന്നും ബെഞ്ച് പറഞ്ഞു.
സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും നിയന്ത്രണം ബാധകമാവില്ല. കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്ബോള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
ചുര റോഡുകളുടെ ഗതാഗത ശേഷി നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തിയ ഐഐഎം-ബാംഗ്ലൂര്‍, ഐഐടി-മദ്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഒമ്ബത് മാസം കൂടി സമയം തേടിയതിനെ തുടർന്നാണ് കോടതി വാഹന പരിധി നിശ്ചയിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നീലഗിരി കുന്നുകളിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിര്‍ബന്ധമാക്കിയിരുന്നു.