കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന കന്നട നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ജയിലിലെ വസ്ത്രത്തിന് സമാനമായ വസ്ത്രം ധരിപ്പിച്ച് കുഞ്ഞിന്റെ ചിത്രം പകര്‍ത്തിയ മാതാപിതാക്കള്‍ക്കെതിരെ നടപടി.
ദര്‍ശന്റെ ജയില്‍ വസ്ത്രത്തിന്റെ നമ്ബര്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള വസ്ത്രമാണ് കുഞ്ഞിനെ ധരിപ്പിച്ചത്. സംഭവത്തില്‍ സംസ്ഥാന ശിശു ക്ഷേമ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ജയില്‍ വേഷവും സമീപത്തായി കൈവിലങ്ങും ദര്‍ശന്റെ ജയില്‍ വേഷത്തിന്റെ നമ്ബറുമായുള്ള കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് ശിശു ക്ഷേമ വകുപ്പ് സ്വമേധയാ കേസെടുത്തത്. ഫോട്ടോഷൂട്ട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ശശിധര്‍ കൊസാമ്ബി പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
6106 ആണ് ദര്‍ശന്റെ ജയിലിലെ നമ്ബര്‍. ദര്‍ശന്റെ ആരാധകരിലൊരാള്‍ ഈ നമ്ബര്‍ ടാറ്റു ചെയ്യുകയും മറ്റൊരാള്‍ ഈ നമ്ബര്‍ വാഹനത്തിന് നല്‍കുകയും ചെയ്തത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. ഖൈദി നമ്ബര്‍ 6106 എന്ന പേര് രജിസ്റ്റര്‍ ചെയ്യാന്‍ ചിലര്‍ ഫിലിം ചേമ്ബറിനെയും സമീപിച്ചിരുന്നു. ഇത്തരം നടപടികളില്‍ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫോട്ടോഷൂട്ട്.