Home Featured ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച്‌ പോസ്റ്റ്‌ ചെയ്തു ;യൂട്യൂബർക്കെതിരെ കേസ്

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച്‌ പോസ്റ്റ്‌ ചെയ്തു ;യൂട്യൂബർക്കെതിരെ കേസ്

by admin

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള് കൊടി മുറിക്കുന്നതും ചിത്രീകരിച്ച്‌ ചാനലില് പോസ്റ്റ് ചെയ്ത് നിയമക്കേുരിക്കിലായി തമിഴ് യുട്യൂബർ.തനിക്ക് ജനിക്കാന് പോകുന്ന കുഞ്ഞിന്റെ ജെന്ഡര് വെളിപ്പെടുത്തി ദുബൈയില് ‘ജെന്ഡര് റിവീല് പാര്ട്ടി’ നടത്തി വിവാദത്തിലായ ഇര്ഫാന് ആണ് താരം.ഓപറേഷന് തിയറ്ററില് വെച്ച്‌ ഭാര്യയുടെ പ്രസവം ചിത്രീകരിക്കുകയും കുഞ്ഞിന്റെ പൊക്കിള് കൊടി യൂട്യൂബര് തന്നെ കത്രിക കൊണ്ട് മുറിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്. സംഗതി വിവാദമായതോട ഇര്ഫാന് വീഡിയോ റിമൂവ് ചെയ്തു.

യൂട്യൂബ് ചാനൽ വഴി ഇർഫാൻ വീഡിയോ പുറത്തുവിട്ടതോടെ വീഡിയോ തമിഴ്നാട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായി. പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പടെ എത്തിയതാണ് ആരോഗ്യ വകുപ്പ് വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ കാരണം.ഭാര്യയുടെ പ്രസവം ആണ് ഇദ്ദേഹം യൂട്യൂബ് ചാനലിൽ വഴി പങ്കുവെച്ചിരിക്കുന്നത്. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളു. പൊക്കിൾക്കൊടി മുറിക്കുന്നതിന് വേണ്ടി ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇൻഫാന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ വെെറലാണ്. ഭാര്യയുടെ പ്രസവം വെച്ച് എടുത്ത വീഡിയോ ആണ് വിവാദമായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുക ൾ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വീഡിയോ ചാനലിൽ നിന്നും നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group