Home Featured സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ രോഗിക്ക് ക്രൂര മര്‍ദനം: ഉടമക്കും വാര്‍ഡനുമെതിരെ കേസ്

സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ രോഗിക്ക് ക്രൂര മര്‍ദനം: ഉടമക്കും വാര്‍ഡനുമെതിരെ കേസ്

by admin

കര്‍ണാടകയില്‍ സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ രോഗിക്ക് ക്രൂര മർദനം. നെലമംഗല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം.കേന്ദ്രത്തിലെ സി‌.സി.‌ടി‌.വി യില്‍ പതിഞ്ഞ മർദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.വിഡിയോയില്‍ ഒരാള്‍ രോഗിയെ വലിച്ചിഴക്കുകയും വടി കൊണ്ട് മര്‍ദിക്കുന്നതും മറ്റ് മൂന്നു പേര്‍ കാഴ്ചക്കാരായി നില്‍ക്കുന്നതും കാണാം. മുന്‍പ് നടന്ന സംഭവത്തിന്‍റെ വിഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്.

പുനരധിവാസ കേന്ദ്രത്തിലെ രോഗിയോട് വാര്‍ഡന്‍റെ വസ്ത്രങ്ങള്‍ കഴുകാനും ശുചി മുറി വൃത്തിയാക്കാനും പറഞ്ഞത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് മർദനമെന്നാണ് ആരോപണം.സംഭവത്തിനെതിരെ പ്രതിഷേധമുയർന്നതിനെ തുടര്‍ന്നു പുനരധിവാസ കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തി. ഉടമക്കും വാര്‍ഡനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കര്‍ണാടകയില്‍ മുസ്ലീംകള്‍ക്കിടയില്‍ 99 ഉപജാതി, ക്രിസ്ത്യാനികള്‍ക്കിടയില്‍ 57 ഉപജാതിയെന്ന് ജാതി സെൻസസ്

കർണാടകയില്‍ മുസ്ലീംകള്‍ക്കിടയില്‍ 99 ഉപജാതികള്‍ ഉള്ളതായി ജാതി സെൻസസ് വിശദമാക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിനുള്ളില്‍ ബ്രാഹ്മണ, വൊക്കലിംഗ അടക്കം ഉപജാതികള്‍ ഉള്ളതായാണ് ജാതി സെൻസസ് വിശദമാക്കുന്നത്.2015 ലെ സർവേ പ്രകാരം, 76.99 ലക്ഷം മുസ്ലീംകളാണ് കർണാടകയിലുള്ളത്, അവർക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ 4 ശതമാനം സംവരണം ലഭിക്കുന്നുണ്ട്. സാമൂഹ്യ – സാമ്ബത്തിക – വിദ്യാഭ്യാസ സർവേ റിപ്പോർട്ട് എന്ന് വിശേഷിപ്പിച്ച ജാതി സെൻസസ് സർവേ അനുസരിച്ച്‌ 59 ലക്ഷം മുസ്ലിംകളാണ് സർവേയില്‍ വെറും മുസ്ലിംകള്‍ എന്ന് വ്യക്തമാക്കിയത്. മറ്റുള്ളവർ ഉപജാതികളുടെ പേരിലാണ് വിവരങ്ങള്‍ നല്‍കിയത്.

അട്ടാരി, ബാഗ്ബാൻ, ചപ്പാർബാൻഡ്, ദർജ്ജ്, ധോബി, ഇറാനി, ജോഹാരി, കലൈഗാർ, മോഗ്ഹല്‍, പട്ടേഗാർ, ഫൂല്‍ മലി, റംഗേസ്, സിപായി, താക്ൻകർ, തേലി എന്നിവ അടക്കമാണ് മുസ്ലിംകളിലെ ഉപജാതികള്‍. ഉപജാതികളില്‍ ഷെയ്ഖ് മുസ്ലിംകളാണ് ജനസംഖ്യയില്‍ മുന്നിലുള്ളത്. 5.5 ലക്ഷം ഷെയ്ഖ് മുസ്ലിംകളാണ് കർണാടകയിലുള്ളത്. പിന്നാലെയുള്ള സുന്നി വിഭാഗത്തിന് 3.49 ലക്ഷം പേരാണുള്ളത്. മുസ്ലിംകളില്‍ 99 ഉപജാതിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയല്ലെന്നാണ് ഷിവാജിനഗർ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാൻ അർഷാദ് പ്രതികരിക്കുന്നത്. മതപരിവർത്തനം ചെയ്തെങ്കിലും തങ്ങളുടെ കുല തൊഴില്‍ തുടരുന്നവരാണ് ഏറിയ പങ്കും ആളുകളെന്നാണ് എംഎല്‍എ വിശദമാക്കുന്നത്.

മുസ്ലിം വിഭാഗത്തിന് ജനസംഖ്യയേക്കുറിച്ചുള്ള വിവരം പുറത്ത് വന്നതില്‍ ആശങ്കയില്ലെന്നും എംഎല്‍എ പ്രതികരിച്ചതായാണ് ദേശായ മാധ്യമങ്ങള്‍ വിശദമാക്കിയത്. ബഹുമാനത്തോടെ പരിഗണിക്കപ്പെടുകയെന്നതും സുരക്ഷിതരാണെന്ന തോന്നല്‍ വരുന്നതുമാണ് കൂടുതല്‍ പ്രാധാന്യം അർഹിക്കുന്നതെന്നും എംഎല്‍എ പറയുന്നു.സർവേയുടെ അടിസ്ഥാനത്തില്‍ 9.47 ലക്ഷം ക്രിസ്ത്യാനികളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 57 ഉപജാതികളാണ് ഉള്ളത്. നിലവില്‍ 3 ബി കാറ്റഗറിയിലാണ് ക്രിസ്ത്യാനികളുള്ളത്. ലിംഗായത്ത് വിഭാഗത്തിനൊപ്പം 5 ശതമാനം സംവരണമാണ് ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർക്ക് ലഭിക്കുന്നത്. മഡിഗ, ബില്ലവ, ബ്രാഹ്മണ, ഇഡിഗ, ജൻഗാമ, കമ്മ, കുരുബ, വൊക്കലിംഗ, വാല്‍മീകി അടക്കമുള്ള ഉപജാതികളാണ് ക്രിസ്ത്യൻ വിഭാഗത്തിലുള്ളത്.

കർണാടകയുടെ ജനസംഖ്യയില്‍ 70% ഒബിസി വിഭാഗമെന്ന് സർവേ റിപ്പോർട്ട് പറയുന്നത്. ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ ചേർന്നാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94% എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ 32 ശതമാനം ഒബിസി സംവരണം 51% ആയി ഉയർത്താൻ റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് പൂർത്തിയാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group