Home Featured ‘എനിക്കെതിരെ കേസെടുക്കാൻ ഞാൻ ആവശ്യപ്പെട്ടു’; വാഹനത്തിന് മുകളിലെ മാസ് എൻട്രിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടപടി

‘എനിക്കെതിരെ കേസെടുക്കാൻ ഞാൻ ആവശ്യപ്പെട്ടു’; വാഹനത്തിന് മുകളിലെ മാസ് എൻട്രിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടപടി

കോഴിക്കോട്: പുതിയ സംരംഭമായ ബോചെ ദി ബുച്ചർ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾ ലംഘിച്ച് ബോബി ചെമ്മണ്ണൂർ.വാഹനത്തിന് മുകളിൽ ഇറച്ചിവെട്ടുകാരന്റെ രൂപത്തിൽ മാസ് എൻട്രി നടത്തിയത് വിവാദമായതോടെ വാഹന ഉടമക്ക് നോട്ടീസ് നൽകാൻ നിയമനടപടിതുടങ്ങി.

ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയതോടെ തനിക്കെതിരെ കേസെടുക്കണമെന്ന് ബോബി ചെമ്മണ്ണൂർ തന്നെ ആവശ്യപ്പെട്ടു.എനിക്കെതിരെ കേസെടുക്കുമ്ബോൾ ചിലർക്ക് സന്തോഷമുണ്ടായേക്കാം എന്നാൽ അത് താൻ കാര്യമാക്കുന്നില്ലെന്നും. തെറ്റുകൾ ചെയ്തിട്ടും താൻ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാൽ ആരോപണ വിധേയനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഫൈനായാലും ജയിലായാലുംപൂർണമനസ്സോടെ സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് കഴിഞ്ഞ ദിവസം ജീപ്പിന് മുകളിൽ കയറി ബോബി ചെമ്മണ്ണൂർ എത്തിയത്. സ്ഥിരമായി ബോബി ചെമ്മണ്ണൂർ ഇത്തരം നിയമ ലംഘനം നടത്തുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.എൻഫോഴ്സ്മെന്റ് ആർഡിഒ ഉടൻ നോട്ടീസ് വാഹന ഉടമയ്ക്ക് കൈമാറും.

സംഭവ സമയത്ത് വാഹനമോടിച്ച ആൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. അപകടകരമായ രീതിയിൽ വാഹനംവ്യക്തമാക്കി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി. ഇത്തരം പ്രകടനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും യുവാക്കളിൽ തെറ്റായ പ്രേരണ സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group