കര്‍ണാടകയിലെ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.ഹലീനഹള്ളി സ്വദേശി സെയ്ഫ് ഖാന് നല്കിയ പരാതിയിലാണ് തുമകൂരിലെ ദബാസ്പേട്ട് പൊലീസ് കേസെടുത്തത്.ഹെഗ്ഡെയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലിയിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സെയ്ഫും കുടുംബവും സഞ്ചരിച്ച വാഹനമാണ് ആക്രമിക്കപ്പെട്ടത്.
ഹെഗ്ഡെയുടെ ഗണ്‍മാനും ഡ്രൈവറും കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു.മര്‍ദ്ദനത്തില്‍ സെയ്ഫിന്റെ മൂന്ന് പല്ലുകള്‍ നഷ്ടമായി. ദേശിയപാതയില്‍ നിജഗലിന് സമീപം വെള്ളകാറിലെത്തിയ സംഘം സെയ്ഫിന്റെ വാഹനത്തെ തടയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമിച്ചെന്നുമാണ് എഫ്ഐആറിലുള്ളത്. ആക്രമി സംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിതായും എഫ്ഐആറിലുണ്ട്. ശാരീരികമായ ആക്രമണം, ജാതി അധിക്ഷേപം, വധഭീഷണി അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
‘നമ്മള് പ്രണയത്തില്‍ മുഴുകിയിരിക്കുന്നു…’; വിജയ്ക്കൊപ്പമുളള ഗോസിപ്പുകള്‍ക്ക് മറുപടിയുമായി തൃഷ
ദളപതി വിജയ്യ്ക്ക് പിറന്നാള്‍ ആശംസ നേർന്ന് തൃഷ പങ്കുവച്ച ചിത്രവും കുറിപ്പും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയ്യെയും അരികില്‍ ഇരിക്കുന്ന തൃഷയുടെയും ചിത്രമാണ് നടി പങ്കുവച്ചത്. ‘ഏറ്റവും മികച്ചയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ എന്ന തലക്കെട്ടോടെയാണ് തൃഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിജയ്യുടെയും തൃഷയുടെയും ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു.എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകളും ഇതിനിടെ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി വിജയ്യും തൃഷയും പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. കഴിഞ്ഞവർഷം നോർവെയില്‍ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകള്‍ക്ക് ശക്തി പകർന്നിരുന്നു.ഇപ്പോഴിതാ തന്നെ ചുറ്റിപറ്റി വരുന്ന ഗോസിപ്പുകള്‍ക്ക് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് തൃഷ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. ‘നമ്മള് പ്രണയത്തില്‍ മുഴുകിയിരിക്കുന്നത് കാണുമ്ബോള്‍ ചുറ്റുമുള്ള ദുഷിച്ച മനസുള്ളവർക്ക് അത് കണ്ഫ്യൂസിംഗ് ആണ്’- എന്നാണ് നടി പ്രതികരിച്ചത്. ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവർക്കുള്ള നല്ല കിടിലൻ മറുപടിയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് വിജയ്യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, കുരുവി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗില്ലിയില്‍ അഭിനയിച്ചശേഷം തൃഷയും വിജയ്യും വർഷങ്ങള്‍ക്കുശേഷം ഒന്നിച്ചുഎത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു. മണിരത്നവും കമല്‍ഹാസനും ഒന്നിച്ച തഗ്ഗ് ലെെഫ് എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. നിലവില്‍ സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് തൃഷ.