Home Featured ബെംഗളൂരു : വളർത്തുനായയെകൊന്ന ശേഷം ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ശ്രമിച്ചതെന്ന് യുവതി, പോലീസ് കേസെടുത്തു

ബെംഗളൂരു : വളർത്തുനായയെകൊന്ന ശേഷം ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ശ്രമിച്ചതെന്ന് യുവതി, പോലീസ് കേസെടുത്തു

by admin

ബെംഗളൂരു: വളർത്തുനായയെ കൊന്ന് മൃതദേഹം മൂന്നുദിവസം വീട്ടിനകത്ത് ഒളിപ്പിച്ചുവെച്ച സ്ത്രീയുടെപേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിനി ത്രിപർണ പൈക്കിന്റെ(38) പേരിലാണ് മഹാദേവപുര പോലീസ് കേസെടുത്തത്.മഹാദേവപുരയിലെ ദൊഡ്ഡാനെക്കുണ്ടിലാണ് സംഭവം. സ്വകാര്യ ഐടി കമ്പനിയിലെ മുൻജീവനക്കാരിയായ ത്രിപർണ, ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായയെ കഴുത്തുമുറിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിലെ ഒരു കിടപ്പുമുറിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു.

ഇതിനുസമീപം പൂജചെയ്തതിന്റെ അടയാളമുണ്ടായിരുന്നു.നായയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതാണെന്ന് ത്രിപർണ പോലീസിനോട് പറഞ്ഞു. മന്ത്രവാദം ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു.ഫ്ലാറ്റിനു പുറത്തേക്ക് ദുർഗന്ധം വന്നതോടെ സമീപത്തു താമസിക്കുന്നവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സഹായത്തോടെ ഫ്ലാറ്റിൽ പരിശോധന നടത്തിയാണ് നായയുടെ ജഡം കണ്ടെത്തിയത്.

അസ്ഥികള്‍ സൂക്ഷിച്ചത് ബന്ധം തകരുമ്ബോള്‍ ഭീഷണിപ്പെടുത്താനെന്ന് ഭവിൻ, ബന്ധം തകര്‍ന്നതോടെ കുറ്റകൃത്യം പുറത്തറിഞ്ഞു

കമിതാക്കള്‍ തമ്മില്‍ പിരിഞ്ഞതോടെ പുറത്തറിഞ്ഞത് നവജാത ശിശുക്കളുടെ കൊലപാതകം. ഫേസ്ബുക്ക് വഴി 2020ല്‍ ആണ് ഭവിൻ അനീഷയെ പരിചയപ്പെടുന്നത്.2021 നവംബർ ആറിന് പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയില്‍ വച്ചാണ് ആദ്യ പ്രസവം നടന്നത്. ആദ്യ പ്രസവത്തിലെ ആണ്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയിരുന്നതായും ഇതേ തുടർന്ന് മരിച്ചിരുന്നതുമായാണ് അനീഷ പോലീസിനോട് പറഞ്ഞത്.വീട്ടുവളപ്പില്‍ താൻ തന്നെ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടെന്നും അനീഷ പോലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാനെന്ന് പറഞ്ഞ് എട്ട് മാസത്തിന് ശേഷം ഭവിൻ അസ്ഥികള്‍ വാങ്ങി. എന്നെങ്കിലും പിരിയുന്ന സാഹചര്യം വന്നാല്‍ അനീഷയെ ഭീഷണിപ്പെടുത്താനാണ് ഭവിൻ അസ്ഥികള്‍ ശേഖരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

രണ്ടാമത്തെ ആണ്‍കുഞ്ഞിനും അനീഷയുടെ വീട്ടില്‍വച്ചാണ് ജന്മം നല്‍കിയത്. 2024 ഏപ്രില്‍ 29ന് ആണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞും പ്രസവത്തില്‍ മരിച്ചെന്നാണ് അനീഷ ഭവിനെ അറിയിച്ചത്. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം സ്കൂട്ടറില്‍ ഭവിന്റെ വീട്ടിലെത്തിച്ചു. ആമ്ബല്ലൂരിലെ വീടിന് സമീപത്താണ് രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്.ജനിച്ചയുടൻ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തിപ്പിടിച്ചതിനെത തുടർന്ന് കുഞ്ഞ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് അനീഷ പോലീസിനോട് പറഞ്ഞത്.

ലാബ് ടെക്നീഷ്യനായാണ് അനീഷ ജോലി ചെയ്യുന്നത്. കുറച്ച്‌ കാലമായി ഭവിനുമായി അകല്‍ച്ചയിലായ യുവതി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് ഭവിൻ സംശയിച്ചിരുന്നു.ഇതേ തുടർന്ന് ഭവിൻ യുവതിയെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. അനീഷയെ ശനിയാഴ്ച രാത്രി ഫോണ്‍ ചെയ്തപ്പോള്‍ നമ്ബർ ബിസി ആയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന ഭവിൻ വീട്ടില്‍ സൂക്ഷിച്ചിരുന്ന അസ്ഥി ബാഗിലാക്കി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി.

You may also like

error: Content is protected !!
Join Our WhatsApp Group