Home Featured ബെംഗളൂരു: വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ചു, ബസില്‍ വച്ച്‌ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസ്

ബെംഗളൂരു: വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ചു, ബസില്‍ വച്ച്‌ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസ്

by admin

ബെംഗളൂരു: അവിവാഹിതനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ബിഎംടിസി ബസ് ഡ്രൈവർ തന്നെ കബളിപ്പിച്ച്‌ വിവാഹം കഴിച്ചു എന്നാരോപിച്ച്‌ ആരോപിച്ച്‌ പോലീസിനെയും വനിതാ ഹെല്‍പ്പ് ലൈനിനെയും സമീപിച്ച്‌ യുവതി.എംഎസ് പാല്യയ്ക്കും യെലഹങ്കയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന ബസിലാണ് യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇതിനിടെയാണ് എംഎസ് പാളയയിലെ ബിഎംടിസി ഡിപ്പോയില്‍ ജോലി ചെയ്യുന്ന മഞ്ജുനാഥുമായി യുവതി അടുപ്പത്തിലാകുന്നത്‌.പിന്നാലെ യുവതിയുടെ മൊബൈല്‍ നമ്ബർ കൈക്കലാക്കിയ യുവാവ്, നിരന്തരം യുവതിയുമായി ഫോണില്‍ സംസാരിക്കുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയുമായിരുന്നു.

സൗഹൃദം പ്രണയമായതോടെ മഞ്ജുനാഥ് യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ താൻ നേരത്തെ വിവാഹിതനാണെന്നും , രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള കാര്യം ഇയാള്‍ യുവതിയില്‍ നിന്നും മറച്ചു വയ്ക്കുകയിരുന്നു.തുടർന്ന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്‌, മഞ്ജുനാഥിനൊപ്പം യുവതി ഇറങ്ങിപ്പോവുകയും ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം, താൻ ഇതിനകം വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും കുടുംബം നെലമംഗലയിലാണ് താമസിക്കുന്നതെന്നും യുവാവില്‍ നിന്നും യുവതി മനസ്സിലാക്കുകയായിരുന്നു.

മഞ്ജുനാഥിൻ്റെ മുൻവിവാഹത്തെക്കുറിച്ച്‌ അറിയുമ്ബോഴേക്കും താൻ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ മഞ്ജുനാഥ് യുവതിയെ ഒഴിവാക്കുകയായിരുന്നു. തൻ്റെ കുട്ടിയുടെ പിതാവായതിനാല്‍ ഭർത്താവിനെ തിരികെ വേണമെന്നാണ് യുവതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌തെന്നും , വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

വെറും 20ദിവസമല്ലേ കൂടെ ജീവിച്ചത്, നിനക്ക് വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്ന് ഭര്‍തൃമാതാവ് ചോദിച്ചു; ഷഹാനയുടെ ബന്ധു

ഭർതൃ പീഡനത്തെ തുടർന്ന് മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ അബ്ദുല്‍ വാഹിദിനെതിരേയും കുടുംബത്തിനെതിരെയും കൂടുതല്‍ ആരോപണങ്ങള്‍.കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുല്‍ വാഹിദ് വിളിച്ചതെന്ന് ഷഹാന മുംതാസിൻ്റെ ബന്ധുവായ അബ്ദുള്‍ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഷഹാനയുടെ നിറം തനിക്ക് പ്രശ്നമാണെന്നും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ഭർത്താവ് കുറ്റപ്പെടുത്തിയെന്ന് ഷഹാനയുടെ ബന്ധു പറഞ്ഞു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച്‌ ഭർതൃ മാതാവ് ചോദിച്ചു. മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെണ്‍കുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി.

ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച്‌ ഒരു നൂറ്റമ്ബത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താൻ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് വീട്ടുകാരും ആരോപിച്ചു.നിറം കുറവെന്നും, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കളും അതിന് കൂട്ടു നിന്നു. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി.

പിന്നീടാണ് പെണ്‍കുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുല്‍ വാഹിദില്‍ നിന്നുണ്ടായത്. അതേസമയം, കുടുംബത്തിൻ്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group