മംഗളൂരുവില്‍ ചലച്ചിത്ര നടന് ജയകൃഷ്ണനെതിരെ കേസ്. ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജയകൃഷ്ണനും സുഹൃത്തുക്കളും യാത്രക്കായി ഊബർ ടാക്സി വിളിച്ചിരുന്നു. മംഗളൂരുവിലെ ബെജൈ ന്യൂ റോഡാണ് പിക്കപ്പിനായി നല്‍കിയിരുന്നത്. ഡ്രൈവർ പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍ തുടർന്നുള്ള സംഭാഷണത്തിനിടെ ജയകൃഷ്ണനും സുഹൃത്തുക്കളും ഡ്രൈവറെ മുസ്ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ഹിന്ദിയില്‍ മുസ്ലിം ഭീകരവാദിയെന്ന് വിളിച്ചതായും മലയാളത്തില്‍ കുടുംബത്തിനെതിരേ മോശമായി സംസാരിച്ചതായും അഹമ്മദിന്റെ പരാതിയില്‍ പറയുന്നു. ബിഎൻഎസ് 352, 353 (2) പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു