Home Featured കന്നഡികരെ അപമാനിച്ചു’ : ഗായകൻ സോനു നിഗമിനെതിരെ കേസ്

കന്നഡികരെ അപമാനിച്ചു’ : ഗായകൻ സോനു നിഗമിനെതിരെ കേസ്

by admin

ബെംഗളൂരു∙ ഈസ്റ്റ് പോയിന്റ് കോളജിലെ സംഗീതപരിപാടിക്കിടെ നടത്തിയ ‘പഹല്‍ഗാം’ പരാമർശത്തില്‍ ഗായകൻ സോനു നിഗമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബെംഗളൂരു പൊലീസ്. സോനു നിഗത്തിന്റെ പ്രതികരണം കന്നഡ സ്വദേശികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാണിച്ചു കർണാടക രക്ഷണ വേദികെ എന്ന കന്നഡ സംഘടനയാണ് അവലഹള്ളി പൊലീസിൽ പരാതി നൽകിയത്. ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ, മതപരമോ ഭാഷാപരമോ ആയ വികാരങ്ങൾ വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയുള്ള പരാമർശം കന്നഡിക സമൂഹത്തെ അപമാനിച്ചെന്നും അവരുടെ സാംസ്കാരിക–ഭാഷാ സ്വത്വത്തെ അക്രമത്തോടും അസഹിഷ്ണുതയോടും സമമാക്കി കാണിച്ചത് അംഗീകരിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു. ഇത്തരമൊരു പരാമർശം രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കന്ന‍ഡികർക്കെതിരെ അക്രമമുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ച് ആശങ്കയുണർത്തുന്നതാണെന്നും പരാതിയിലുണ്ട്.

കന്നഡ ഗാനം പാടാൻ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് സോനു നിഗം നടത്തിയ പരാമർശമാണ് വിവാദമായത്. ‘കന്നഡ ഗാനങ്ങള്‍ പാടാന്‍ എനിക്ക് ഇഷ്ടമാണ്. കര്‍ണാടകയിലെ ജനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. എല്ലാ ഭാഷകളിലും ഞാന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ചവ കന്നഡ ഗാനങ്ങളാണ്. ഒരുപാട് സ്‌നേഹത്തോടെയാണ് നിങ്ങള്‍ക്കിടയിലേക്കു വരുന്നത്. പക്ഷേ ഒരു പയ്യന്‍, അവന് എത്ര വയസ്സുണ്ടെന്ന് എനിക്കറിയില്ല.

അവന്‍ ജനിക്കുന്നതിനു മുമ്പ് ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടിത്തുടങ്ങിയതാണ്. അവന്‍ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘കന്നഡ, കന്നഡ’ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. പഹല്‍ഗാമില്‍ സംഭവിച്ചത് എന്താണെന്ന് അറിയാമോ? ഇതാണ് കാരണം.’ എന്നായിരുന്നു പ്രതികരണം

You may also like

error: Content is protected !!
Join Our WhatsApp Group