ബെംഗളൂരു: ബെംഗളൂരുവിൽ വാഹനമോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. ശിവജിനഗർ സ്വദേശി സയ്യിദ് ഷബാസ് ആണ് പിടിയിലായത്. ഇയാളിൽനിന്ന് 11 ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് പിടിച്ചെടുത്തു. 5.6 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
മോഷ്ടിച്ച വാഹനങ്ങൾ ശിവജിനഗറിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഷബാസിന്റെ അറസ്റ്റോടെ കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതി നഗർസ വിവേക്‌നഗർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകൾ പരിഹരിച്ചെന്ന് പോലീസ് പറഞ്ഞു.
ഭീതിയില്‍ ദേശീയതലസ്ഥാനം; വെള്ളപ്പൊക്കത്തിനു പിന്നാലെ ഡെങ്കിപ്പനിയും
ന്യൂഡല്‍ഹി: ഒട്ടേറെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനാല്‍ ഈ വര്‍ഷം ദേശീയതലസ്ഥാനത്ത് ഡെങ്കിപ്പനി, മലേറിയ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്‌റോയ്. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനും കൊതുക് പെരുകുന്നത് തടയാനും നടപടിക്കായി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രോഗികളില്‍ തന്നെ കുട്ടികളാണ് കൂടുതലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. രോഗങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ജൂലായ് 22 വരെ നഗരത്തില്‍ 187 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജൂലായ് മാസത്തില്‍മാത്രം 65 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജൂണില്‍ ഇത് 40ഉം മേയില്‍ 23ഉം ആയിരുന്നു. 61 മലേറിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.