Home Featured ബെംഗളൂരു: നഗരത്തിലൽ പട്ടാപ്പകൽ കാറിൻ്റെ ചില്ല് തകർത്ത് ലാപ്ടോപ്പ് മോഷ്ടിച്ചു

ബെംഗളൂരു: നഗരത്തിലൽ പട്ടാപ്പകൽ കാറിൻ്റെ ചില്ല് തകർത്ത് ലാപ്ടോപ്പ് മോഷ്ടിച്ചു

by admin

ബെംഗളൂരു: നഗരത്തിലെ പഴയ ജെവാർഗി റോഡിലെ നാഗാർജുന ബാറിന് സമീപം പട്ടാപ്പകൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് ലാപ്ടോപ്പ് മോഷ്ടിച്ചു.വൃദ്ധൻ ഉൾപ്പെടെ നാല് മോഷ്ടാക്കൾ ചേർന്നാണ് മോഷണം നടത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് മോഷ്ടാക്കൾ ലാപ്ടോപ്പ് ആസൂത്രണം ചെയ്ത് മോഷ്ടിച്ചത്.

പൊതുജനശ്രദ്ധ തിരിച്ചുവിട്ടാണ് മോഷണം നടത്തിയത്. മോഷ്ടാക്കളുടെ പ്രവൃത്തികൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്, സ്റ്റേഷൻ ബസാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി

ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച്‌ മകള്‍ എത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തില്‍ ‘കുഷി’ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡിലേക്ക് എത്തുന്നത്. ബണ്ണി, അദുര്‍സ്, ധീ, മിറാപകായ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലും വെങ്കട്ട് അഭിനയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group