ബംഗളൂരു: കാറുകളില്‍ യാത്ര ചെയ്യുന്ന പ്രായമായവരെ ലക്ഷ്യമിട്ട് ഇരുചക്ര വാഹനങ്ങളിലെത്തി വ്യാജ അപകടം സൃഷ്ടിച്ച് കൊള്ളയടിക്കുന്നത് ഒരിടവേളക്കുശേഷം വീണ്ടും കൂടുന്നു.ഇക്കഴിഞ്ഞ ദിവസം അപകടം സൃഷ്ടിച്ച് ആശുപത്രി ചെലവെന്ന പേരില്‍ 80കാരനില്‍ നിന്നും 4500 രൂപ ആവശ്യപ്പെടുകയായിരുന്നു. പേടി കാരണം അദ്ദേഹം പരാതി നല്‍കാൻമടിച്ചു.മാനസഗംഗോത്രി ഓപണ്‍ എയർ തിയറ്റർ വഴി വി.വി മൊഹല്ലയില്‍ നിന്നും കുവെമ്ബു നഗറിലെ തന്‍റെ ഓഫിസിലേക്ക് പോകുന്ന വഴി തിരക്കേറിയ വിശ്വമാനവ ഡബ്ള്‍ റോഡ് ജംങ്ഷനില്‍ വെച്ച് ഒരു സ്കൂട്ടർ യാത്രികൻ കാറിന്‍റെ പിറകിലിടിക്കുകയായിരുന്നു.
അദ്ദേഹം കാർ നിർത്തി ഇറങ്ങിയ സമയത്ത് സ്കൂട്ടർ യാത്രികൻ പെട്ടെന്ന് കാറിന്‍റെ പിൻവാതില്‍ തുറന്ന് ഒച്ചവെച്ചു. തന്‍റെ സഹോദരന് ആക്സിഡന്‍റില്‍ പരിക്കേറ്റെന്നും കാർ യാത്രികന്‍റെ അപകടകരമായ ഡ്രൈവിങ്ങാണ് അപകട കാരണമെന്നും പറഞ്ഞുകൊണ്ട് ആശുപത്രിച്ചെലവുകള്‍ക്കായി 50000 രൂപ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്നുള്ള പരിഭ്രാന്തി കാരണം അദ്ദേഹം തന്‍റെ കൈയിലുള്ള 4500 രൂപ കൊടുക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇത്തരം സംഭവം ആവർത്തിക്കുന്നത്. ഒരേ മാതൃകയിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.
അപകടത്തില്‍ പെടുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് പണം തട്ടുകയാണ് സംഘങ്ങളുടെ രീതി. ഒരേ വ്യക്തിയെ തന്നെ വ്യത്യസ്ത സമയങ്ങളിലായി രണ്ടുതവണ ആക്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
200-ലേറെ പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി’; വിജയ്‌ക്കെതിരെ പരാതി
200-ലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ പരാതി.തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പോലീസ് കമ്മിഷണർക്ക് മുമ്ബാകെ പരാതി നല്‍കിയത്.ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്നാട്. വെള്ളിയാഴ്ച പോളിങ് നടന്ന തമിഴ്നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നീലാങ്കരൈയിലെ പോളിങ് ബൂത്തിലായിരുന്നു വിജയ് വോട്ടുരേഖപ്പെടുത്തിയത്. കനത്ത സുരക്ഷയില്‍ വോട്ടുചെയ്യാനെത്തിയ വിജയ്ക്കൊപ്പം വൻ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു.