തുടർച്ചയായ വർഷങ്ങളില്‍ കർണാടകയില്‍ അർബുദബാധിതരുടെ എണ്ണത്തില്‍ വർധന. കഴിഞ്ഞ വർഷം 94,832 അർബുദ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.2022ല്‍ 90,349 പുതിയ കേസുകളും 2023ല്‍ 92,560 കേസുകളും റിപ്പോർട്ട് ചെയ്തു. അർബുദബാധിതരുടെ എണ്ണത്തില്‍ 2022നെ അപേക്ഷിച്ച് 2023ല്‍ 2.4 ശതമാനമാണ് വർധനവുണ്ടായത്. എന്നാല്‍, 2023നെക്കാളും 2024ല്‍ 2.5 ശതമാനം കേസുകള്‍ വർധിച്ചു.61 മില്യനാണ് കർണാടകയിലെ ജനസംഖ്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ അർബുദബാധിതരുള്ള സംസ്ഥാനങ്ങളില്‍ ഏഴാം സ്ഥാനത്താണ് കർണാടക.
2024ല്‍ രാജ്യത്തെ അർബുദബാധിതരുടെ ആകെ എണ്ണത്തിന്റെ 6.2 ശതമാനവും കർണാടകയിലാണെന്നാണ് കണ്ടെത്തല്‍. ഉത്തർപ്രദേശാണ് ഒന്നാമത്. 2.2 ലക്ഷം അർബുദബാധിതരാണ് യു.പിയിലുള്ളത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. കേരളത്തില്‍ കഴിഞ്ഞ വർഷം 61,175 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കർണാടകയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബംഗളൂരുവിലാണ്. ജീവിതരീതിയിലെ മാറ്റം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുതലായവ രോഗത്തിന് വഴിവെക്കുന്നു. നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗത്തെ മറികടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
600 പേര്‍ക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കില്‍ കല്യാണം തന്നെ വേണ്ടെന്ന് വരൻ
600 പേർക്ക് സദ്യയൊരുക്കമെന്ന വരന്‍റെ കുടുംബത്തിന്‍റെ ആവശ്യം വധുവിന്‍റെ കുടുബം നിരസിച്ചതിന് പിന്നാലെ വിവാഹം മുടങ്ങി.തങ്ങളുടെ കുടുംബത്തിന് ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താലാണ് വധുവിന്റെ കുടുംബം 600 പേർക്ക് ഭക്ഷണം തയാറാക്കാനില്ലെന്ന നിലപാടെടുത്തത്. വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യല്‍ മീഡിയ ആപ്പായ റെഡിറ്റില്‍ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ് സംഭവം.”സ്ത്രീധനം കാരണം അവസാന നിമിഷം വിവാഹം റദ്ദാക്കി” എന്ന തലക്കെട്ടോടെയുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് വേദിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.
തങ്ങള്‍ വളരെ ചെറിയൊരു ടൗണിലാണ് താമസിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ സാധാരണയായി രണ്ട് രീതികളിലാണ് ആളുകള്‍ വിവാഹം കഴിക്കുന്നത്. ഒന്നുകില്‍ മട്ടണ്‍ ബിരിയാണി ഒക്കെ വച്ചുള്ള ഗംഭീര വിവാഹം; ഇതിന് 10-15 ലക്ഷത്തില്‍ കൂടുതല്‍ ചിലവാകും, അല്ലെങ്കില്‍ ഒരു ലളിതമായ ഒരു ചായ സല്‍ക്കാരവും കല്യാണവും. ആദ്യം ഇരു കുടുംബങ്ങളും അവരവരുടെ അതിഥികളുടെ ഭക്ഷണച്ചെലവ് വഹിക്കാൻ സമ്മതിച്ചിരുന്നു.എന്നാല്‍ വരന്‍റെ കുടുംബം കല്യാണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വധുവിന്‍റെ കുടുംബം 600 അതിഥികളുടെയും മുഴുവൻ ഭക്ഷണച്ചെലവും വഹിക്കണമെന്ന് ആവശ്യപ്പെട്ടു.
ചിലവ് താങ്ങാനാകാത്തതിനാല്‍ ഞങ്ങള്‍ ഇത് അസാധ്യമാണെന്ന് അറിയിച്ചതോടെ വരാനും കുടുംബവും വിവാഹം തന്നെ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ ആഡംബരത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കടം വരുത്താൻ ആഗ്രഹമില്ല – പോസ്റ്റില്‍ പറയുന്നു.എന്നാല്‍ വിവാഹം മുടങ്ങിയതോടെ അമ്മയും സഹോദരിയും നിർത്താതെ കരയുകയാണെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് വധുവിന്‍റെ കുടുംബത്തിന് പിന്തുണയുമായി എത്തിയത്. കല്യാണത്തിന് മുമ്ബ് തന്നെ ഇതൊക്കെ തിരിച്ചറിഞ്ഞു രക്ഷപെടാൻ പറ്റിയതില്‍ ആശ്വസിക്കൂ എന്നാണ് ഒരാള്‍ പറഞ്ഞത്. വിവാഹങ്ങള്‍ വൻ ചെലവില്‍ ആഡംബരത്തോടെ നടക്കണമെന്ന ഇന്ത്യൻ വിശ്വാസത്തെയും നിരവധി പേർ വിമർശിച്ചു.