Home Uncategorized ബെംഗളൂരു റൂറൽ ജില്ലയുടെ പേര് മാറ്റി ; ഇനി ബംഗളുരു നോർത്ത്

ബെംഗളൂരു റൂറൽ ജില്ലയുടെ പേര് മാറ്റി ; ഇനി ബംഗളുരു നോർത്ത്

by admin

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നാക്കി മാറ്റാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. നന്ദിഹിൽസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.മേയിൽ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ജില്ലയുടെ പേരും മാറ്റിയത്. ഹോസ്കോട്ടെ, ദേവനഹള്ളി, ദൊഡ്ഡബല്ലാപുർ, നെലമംഗല എന്നീ താലൂക്കുകൾ അടങ്ങുന്ന ബെംഗളൂരു റൂറൽ നിലവിൽ വന്നത് 1986-ലാണ്.

ബെംഗളൂരു അർബൻ ജില്ല വിഭജിച്ചാണ് പുതിയ ജില്ലയുണ്ടാക്കിയത്. പിന്നീട് ബെംഗളൂരു റൂറൽ വിഭജിച്ച് രാമനഗര ജില്ല രൂപവത്കരിച്ചിരുന്നു.ചിക്കബല്ലാപുര ജില്ലയിലെ ബാഗപ്പള്ളി ടൗണിന്റെ പേര് ഭാഗ്യനഗര എന്ന് മാറ്റാനും മന്ത്രിസഭതീരുമാനിച്ചു. ആന്ധ്രയോട് ചേർന്ന് കിടക്കുന്ന ചിക്കബല്ലാപുരയിലെ ‘ബാഗപള്ളി’ തെലുഗു പേരായതിനാലാണ് മാറ്റിയത്.

അവനെ ഒരു പെണ്‍കുട്ടിയെ പോലെ ഒരുക്കി, അവൻ ചിരിച്ചു; ശേഷം അവര്‍ 4 പേരും ജീവനൊടുക്കി

ഇളയമകൻ രാംദേവിനെ കവിത ഒരു പെണ്‍കുട്ടിയെ പോലെ ഒരുക്കി. അവന്റെ തലയില്‍ ദുപ്പട്ട ധരിപ്പിച്ചു, കണ്ണുകളില്‍ മഷിയെഴുതി, തന്റെ സ്വർണാഭരണങ്ങള്‍ അവനെ അണിയിച്ചു, അവനെ നോക്കി ചിരിച്ചു, അവനും ചിരിച്ചു ഏറെ നിഷ്കളങ്കമായി.സംഭവിക്കാനിരിക്കുന്നതിനെ കുറിച്ച്‌ അവനറിയില്ലായിരുന്നു.ശേഷം കവിതയും ഭർത്താവ് ശിവ്ലാലും മക്കള്‍ രാംദേവും ബബജ്റംഗും വീടിന് സമീപത്തുള്ള ജലസംഭരണിയിലേക്ക് ചാടി, നാലുപേരും മരിച്ചു.ശിവ്ലാല്‍ മേഘ്വാല്‍ (35), ഭാര്യ കവിത (32), മക്കളായ ബജ് റംഗ് (9), രാംദേവ് (8) എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് 20 മീറ്റർ അകലെയുള്ള ജലസംഭരണിയില്‍നിന്ന് കണ്ടെത്തി.

കുട്ടികളേയും കൂട്ടി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച വൈകിട്ടാണ് ഇവർ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ശിവ്ലാലിന്റെ ഇളയസഹോദരൻ പലതവണ ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ അയല്‍വാസിയെ വിവരമറിയിച്ചു. ഇയാള്‍ പ്രാദേശിക അധികൃതരെ വിവരമറിയിച്ചു. ശിവലാല്‍ എഴുതിയതാണെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഇളയ സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയിട്ടുണ്ട്.

കുടുംബസ്വത്ത് സംബന്ധിച്ച്‌ വർഷങ്ങളായി നിലനില്‍ക്കുന്ന തർക്കത്തെ കുറിച്ചും കുറിപ്പില്‍ സൂചനയുണ്ട്. തങ്ങളുടെ അന്തിമസംസ്കാരം വീടിന് മുൻപില്‍ നടത്തണമെന്നും കത്തിലുണ്ട്.കേന്ദ്രസർക്കാരിന്റെ പ്രധാൻ മന്ത്രി ആവാസ് യോജന വഴി അനുവദിച്ച ധനസഹായം വിനിയോഗിച്ച്‌ മറ്റൊരു വീടുണ്ടാക്കാൻ ശിവ്ലാല്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അമ്മയും സഹോദരനും എതിർത്തിരുന്നതിനാല്‍ അതിനു സാധിച്ചില്ലെന്നും കവിതയുടെ അമ്മാവൻ പറഞ്ഞു. സംഭവദിവസം ശിവ്ലാലിന്റെ അമ്മ സഹോദരന്റെ വീട്ടിലും അച്ഛൻ മതപരമായ ചടങ്ങില്‍ പങ്കെടുക്കാനും പോയിരിക്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് ശിവ്ലാലും കവിതയും ഫോണുകള്‍ ഓഫ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group