കൊച്ചി: ‘ബൈജൂസില്‍’ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. കണ്ടന്റ്, മാര്‍ക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായി കമ്ബനി ഒക്ടോബറില്‍ പിരിച്ച് വിട്ടു. എന്നാല്‍, 60-ഓളം പേരെ മാത്രമാണ് പിരിച്ചുവിട്ടതെന്ന് കമ്ബനി വിക്ടര്‍.
വീഡിയോ, കണ്ടന്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ പിരിച്ചുവിടല്‍ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് കമ്ബനിയുടെ ഉള്ളടക്കത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. കമ്ബനി പുനസംഘടനയുടെ ഭാഗമായി 4000-ഓളം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് പുതുതായി നിയമിക്കപ്പെട്ട ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, കണ്ടന്റ് പ്രൊഡക്ഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച അധ്യാപകരടക്കമുള്ളവരുടെ കാര്യവും പ്രശനം ഉയര്‍ത്തുന്നു. കമ്ബനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ആതിത് മേത്ത, കണ്ടന്റ് ഹെഡ് ആഷീഷ് ശര്‍മ്മ, മറ്റ് വെര്‍ട്ടിക്കല്‍ മേധാവികള്‍ എന്നിവര്‍ നേരത്തേ രാജിവെച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലെ വന്‍കിട കെട്ടിട സമുച്ചയങ്ങളില്‍നിന്ന് ഓഫീസ് സ്പേസ് ഒഴിഞ്ഞതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒന്‍പതുനിലകളിലായ് പ്രവര്‍ത്തിച്ചിരുന്ന ബെംഗളൂരുവിലെ പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ രണ്ടുനിലകളും ഒഴിഞ്ഞു. വാടകച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി.
2022 ഒക്ടോബറില്‍ 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്ബനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുമായിരുന്നു ബൈജൂസ്. ഓഹരി മൂലധനം സമാഹരിക്കാന്‍ കഴിയാതെയായതോടെ, വിദേശങ്ങളില്‍നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍, പ്രതിസന്ധി രൂക്ഷമായതോടെ തിരിച്ചടവ് മുടങ്ങി. ദുബായില്‍നിന്ന് 100 കോടി ഡോളര്‍ (8,200 കോടി രൂപ) സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി ബൈജു രവീന്ദ്രന്‍ നേരിട്ടു ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.