ബംഗളൂരു: ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരു മല്ലേശ്വരം സ്വദേശി കുസുമിത(21) ആണ് മരിച്ചത്. ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിടിച്ചാണ് വിദ്യാര്‍ഥിനിയുടെ മരണം.
രാവിലെ കുസുമിത സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് വിദ്യാര്‍ഥിനി സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബസിന്റെ അടിയില്‍പ്പെട്ട വിദ്യാര്‍ഥിനിയുമായി അല്‍പ്പം മുന്നോട്ട് പോയ ശേഷമാണ് ബസ് നിര്‍ത്തിയത്.
പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണ് കുസുമിത. മൃതദേഹം കെസി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.