Home Featured ചെന്നൈ മൈസൂരു റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍

ചെന്നൈ മൈസൂരു റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍

by admin

ഇന്ത്യന്‍ റെയില്‍ ഗതാഗതത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ ബുള്ളറ്റ് ട്രെയിന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അടുത്തതായി ചെന്നൈമൈസൂര്‍ റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ബെംഗളൂരു വഴിയാണ് മൈസൂരുവിലേക്ക് സര്‍വീസ് ഉണ്ടാവുക. ഈ റൂട്ടില്‍ 9 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ സര്‍വീസ് നടത്തുക.

ബുള്ളറ്റ് ട്രെയിനില്‍ ഒരേസമയം 750 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ചെന്നൈ, പൂനമല്ലി, ആര്‍ക്കോണം, ചിത്തൂര്‍, ബംഗാരപ്പേട്ട, ബെംഗളൂരു, ചന്നപ്പട്ടണ, മാണ്ഡ്യ, മൈസൂര്‍ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിക്കുക. ഈ സ്റ്റേഷനുകളില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍ത്തിയിടാനാകുന്ന രീതിയില്‍ പ്ലാറ്റ്‌ഫോമുകള്‍ നവീകരിക്കുന്നതാണ്. രാജ്യത്തെ രണ്ടാമത്തെ ബുള്ളറ്റ് ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള റൂട്ട് മാപ്പാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് അഹമ്മദാബാദ്മുംബൈ റൂട്ടിലാണ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group