Home കർണാടക ബുൾഡോസർ നടപടി: പുനരധിവാസത്തിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി

ബുൾഡോസർ നടപടി: പുനരധിവാസത്തിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി

by ടാർസ്യുസ്

ബെംഗളൂരു : യലഹങ്ക കോ ഗിലുവിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ ബുൾഡോസർ നടപടി യിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് സർക്കാർ ഏർപ്പെടുത്തിയ താത്കാലിക പുനരധിവാസത്തെക്കുറിച്ച് റിപ്പോർട്ട് തേടി ഹൈക്കോടതി.സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയോട് (കെ. എസ്.എൽ.എസ്.എ.) അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. കേസിൽ അതോറിറ്റിയെ സഹായിക്കുന്നതിനായി അഭിഭാഷകയായ ബി.വി. വിദ്യുലതയെ അമിക്കസ് ക്യൂറിയായും ഡിവിഷൻ ബെഞ്ച് നിയോഗിച്ചു.പൊളിച്ചുമാറ്റലിനുള്ള നഷ്ട പരിഹാരത്തോടൊപ്പം യഥാർഥ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്ററിനുള്ളിൽ പുനരധിവാസവും ബദൽ താമസവും നൽകണമെന്ന് ആവശ്യപ്പെട്ട് സൈബതബസ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നാല് താത്കാലിക പുനരധിവാസ കേന്ദ്രങ്ങൾ താമസക്കാർ സന്ദർശിച്ചപ്പോൾ പൂട്ടിയനിലയിലായിരുന്നു വെന്ന് പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.കൃത്യമായി ഭക്ഷണവും പാർപ്പിടവും മറ്റ് സൗകര്യങ്ങളും നൽ കാത്തതിനാൽ കുടിയൊഴിക്കപ്പെട്ടവർ ദുരിതത്തിലാണെന്നും ഇവർ വാദിച്ചു.എന്നാൽ, ദുരിതബാധിതർക്ക് ഭക്ഷണം, താത്‌കാലിക താമസം, മരുന്ന് എന്നിവ നൽകിയതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.ഇതോടെയാണ് ലീഗൽ സർവീസസ് അതോറിറ്റിയോട് നേരിട്ട് അന്വേഷണം നടത്തി റിപ്പോർ ട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.ഡിസംബർ 22-ന് പുലർച്ചെ നാലുമണിക്കാണ് കോഗിലു ഗ്രാമത്തിൽ ഒഴിപ്പിക്കൽ നടന്നത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ജെ.സി.ബി. കളും 150-ഓളം പോലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് വീടുകൾ തകർത്തത്.സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.എന്നാൽ, തങ്ങൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും. ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നുമാണ് താമസക്കാരുടെ പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group