ബെംഗളൂരു | ജൂലൈ 5, 2025 – മഡിവാളയും ബി.ടി.എം സെക്കന്റ് സ്റ്റേജുമെല്ലാം ഉൾക്കൊള്ളുന്ന ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് ദീർഘകാലമായി വാടക കെട്ടിടങ്ങളിലും ടെറസുകളിലുമായി വിശ്വാസം പുലർത്തിയ മലയാളി മുസ്ലിം സമൂഹത്തിന് ഇനി സ്വയം സ്വന്തമായ ഒരു പ്രാർത്ഥനാലയം ലഭിക്കുന്നു. ‘ബി.ടി.എം – മഡിവാള തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെൻ്റർ’ എന്ന പുതിയ സ്ഥാപനത്തിന്റെ ശിലാസ്മാപന ചടങ്ങ് ഈ ജൂലൈ 5-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സർ പുട്ടണ്ണ ചെട്ടി ടൗൺ ഹാളിൽ വച്ച് നടക്കും.ഈ ഉദ്ഘാടന ചടങ്ങ്, ഈ മേഖലയിലെ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷയും ഉത്സാഹവും നല്‍കുന്ന ഒരു ചരിത്ര നാഴികക്കല്ലാണ്. ശിലാസ്ഥാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആയിരിക്കും നിർവഹിക്കുന്നത് . കൂടാതെകർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്രീയ ആത്മീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയുടെ ഭാഗമാകും .
വർഷങ്ങളായി ബി.ടി.എം, മഡിവാള, മൈക്കോ ലേഔട്ട് തുടങ്ങിയ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളി മുസ്ലിം വിശ്വാസികൾ, റമദാൻ, ജുമുഅ, പ്രധാന ദിനങ്ങൾ മുതലായ അവസരങ്ങളിൽ വാടക ഹാളുകളിലോ ടെറസുകളിലോ പ്രവർത്തിച്ചിരുന്ന താത്കാലിക പ്രാർത്ഥന കേന്ദ്രങ്ങളിൽ വളരെ ബുദ്ധിമുട്ടി പ്രാർത്ഥനകൾ നടത്തുകയായിരുന്നു, അതുകൊണ്ടു തന്നെ ഈ ശിലാസ്ഥാപനം ആഹ്ലാദത്തിന്റെ നിമിഷം കൂടിയാണ് വിശ്വാസികൾക്ക്
തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെൻ്റർ – വിശ്വാസത്തിന്റെയും അറിവിന്റെയും ഒരു പുതിയ കേന്ദ്രം
ബി.ടി.എം സെക്കന്റ് സ്റ്റേജിൽ, മൈക്കോ ലേഔട്ട് ബസ് സ്റ്റാൻഡിനു സമീപം നിർമിക്കപ്പെടുന്ന തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെൻ്റർ താൽപര്യമുള്ളവർക്കായി ഇസ്‌ലാമിക അധ്യയനപരിപാടികൾ, ജുമുഅ, റമദാൻ പ്രത്യേക പരിപാടികൾ, മദ്രസാ ക്ലാസുകൾ, സാമൂഹിക സേവനങ്ങൾ തുടങ്ങി വിശ്വാസപൂർണ്ണമായ ജീവിതത്തിനാവശ്യമായ ഒട്ടുമേറെ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ശിലാസ്മാപന ചടങ്ങ് – വിശിഷ്ട അതിഥികൾ
പ്രമുഖ മത നേതാക്കൾ:
- പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ
- സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ
പ്രധാന രാഷ്ട്രീയ പ്രതിനിധികൾ:
- ഡി.കെ. ശിവകുമാർ,
കർണാടക ഉപമുഖ്യമന്ത്രി - യു.ടി. ഖാദർ ഫരീദ്,
കർണാടക നിയമസഭാ സ്പീക്കർ - ശ്രീ രാമലിംഗ റെഡ്ഡി,
ട്രാൻസ്‌പോർട്ട് & മുഷ്റൈ വകുപ്പ് മന്ത്രി, കർണാടക - എം.എ. ഹാരിസ് എം.എൽ.എ
ചടങ്ങിനോടനുബന്ധിച്ച് മുഹറം 9 ന്റെ നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുമുണ്ട്,
ഇത് ഒരു മുസ്ലിം സ്ഥാപനം മാത്രമല്ല, മലയാളി സമൂഹത്തിന്റെ ഐക്യത്തെ, സംഘടിതമായ ആഗ്രഹത്തെ, സാമൂഹിക ഉന്നതിയിലേക്കുള്ള ചുവടുവെപ്പിനെ ഒന്നടങ്കം പ്രതിനിധീകരിക്കുന്നതാണ്.
