Home Featured ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരില്‍ ബി.ടെക്. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരില്‍ ബി.ടെക്. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം

by admin

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി ) ബെംഗളൂരു മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്ങിൽ ബി.ടെക് പ്രോഗ്രാം തുടങ്ങുന്നു. വിവരങ്ങളുടെ ജനറേഷൻ, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ, യൂട്ടിലൈസേഷൻ, വിവരങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ട ഉയർന്ന തലങ്ങളിലുള്ള കംപ്യൂട്ടേഷണൽ, മാത്തമാറ്റിക്കൽ, ഡേറ്റാ അനലറ്റിക്സ് നൈപുണികൾ തുടങ്ങിയവയുടെ പഠനങ്ങൾ ഉൾപ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയുടെ പ്രാധാന്യം പരിഗണിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നത്.

പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരു വിഷയം എന്നിവ പഠിച്ച് ജയിച്ചിരിക്കണം. തിരഞ്ഞെടുപ്പ് 2022-ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും. വിവരങ്ങൾക്ക് https://iisc.ac.in/admissions/

===========Read More=========

ലേഡീസ് ഒൺലി’ വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി. ബുക്കിങ്ങ് തുടങ്ങി

കണ്ണൂർ : അന്തർദേശീയ വനിതാദിനവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കെ.എസ്.ആർ.ടി.സി. ‘ലേഡീസ് ഓൺലി’ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. മാർച്ച് എട്ടുമുതൽ 13 വരെ വനിതാ യാത്രാവാരമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.

യാത്രയ്ക്കുള്ള ബുക്കിങ്ങ് ആരംഭിച്ചു. 50-ഓളം യാത്രക്കാരെയാണ് ഒരു ട്രിപ്പിൽ ഉൾപ്പെടുത്തുക. ഒന്നിലേറെ ജില്ലകൾ കേന്ദ്രീകരിച്ചുള്ള യാത്രകളും ജില്ലകൾക്കുള്ളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാക്കും.

ആർക്കെല്ലാം പങ്കെടുക്കാം

വനിതാസംഘടനകൾ, കുടുംബശ്രീകൾ, വനിതാ കൂട്ടായ്മകൾ, കോളേജ് വിദ്യാർഥിനികൾ തുടങ്ങിയവർക്ക് യാത്രയിൽ പങ്കെടുക്കാം. സംഘങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ചും യാത്രകൾ ക്രമീകരിക്കും. അധികൃതർ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ സ്കൂൾ വിദ്യാർഥിനികൾക്കും യാത്രയുടെ ഭാഗമാകാം.

ജില്ലയിൽനിന്ന് വയനാട്ടിലേക്കാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. മൂന്നു നേരത്തെ ഭക്ഷണവും വൈകുന്നേരത്തെ ചായയും യാത്രക്കാർക്ക് നൽകും. ഭക്ഷണവും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനഫീസും ഉൾപ്പെടെ 1,000 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുക. വയനാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ബാണാസുര സാഗർ അണക്കെട്ട്, തേയില മ്യൂസിയം, ലക്കിടി ചങ്ങലമരം, ലക്കിടി വ്യൂപോയിന്റ്, പൂക്കോട് തടാകം എന്നിവയാണ് സന്ദർശിക്കുക.

രാവിലെ ആറിന് യാത്ര തുടങ്ങും. രാത്രി 11-‌ഓടെ തിരിച്ച് കണ്ണൂരെത്തും. കെ.എസ്.ആർ.ടി.സി. ഓഫീസിൽ നേരിട്ടെത്തിയോ, ഗൂഗിൾ പേ വഴിയോ ഫീസടച്ച് യാത്ര ബുക്ക് ചെയ്യാം. ബുക്കിങ്ങിനും മറ്റുവിവരങ്ങൾക്കും: 8589995296, 8590508305, 9526863675, 9744262555.

You may also like

error: Content is protected !!
Join Our WhatsApp Group