ഭോപ്പാല്‍: പെണ്‍ സുഹൃത്തിന്റെ വളര്‍ത്തുനായയെ രക്ഷിക്കാൻ റിസര്‍വോയറിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. ഇയാള്‍ രക്ഷിക്കാൻ ശ്രമിച്ച നായ പിന്നീട് നീന്തി കരയ്‌ക്കു കയറി. ഭോപ്പാല്‍ എൻഐടിയിലെ ബിരുദദാരിയായ സരള്‍ നിഗമാണ് മരിച്ചത്. 23 വയസായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരിക്ക് പോയപ്പോഴായിരുന്നു സംഭവം. യുവാവ് യു.പി.എസ്.സി പരീക്ഷയുടെ തയാറെടുപ്പിലായിരുന്നു. ഭോപ്പാല്‍ നഗരത്തിന് 10 കിലോമീറ്റര്‍ അകലെയുള്ള കെര്‍വ ഡാമിന് സമീപത്തെ ജംഗിള്‍ ക്യാമ്ബിന് സമീപമായിരുന്നു അപകടം. രാവിലെ 7.30ന് രണ്ട് സ്ത്രീ സുഹൃത്തുക്കളോടൊപ്പം പ്രഭാത സവാരിക്ക് പോയപ്പോള്‍ ഇവര്‍ക്കൊപ്പം വനിത സുഹൃത്തിന്റെ വളര്‍ത്തുനായയുമുണ്ടായിരുന്നു.
8.30 ഓടെ മൂവരും അണക്കെട്ടിന് താഴെയുള്ള ജലാശയത്തിന് അരികിലൂടെ നടക്കുന്നതിനിടെ നായ വെള്ളത്തില്‍ വീണു. ഇവര്‍ നായയെ കരയ്‌ക്കു കയറ്റാൻ കൈകള്‍ കോര്‍ത്ത് വെള്ളത്തിലിറങ്ങി. ഇതിനിടെ സരള്‍ കാല്‍വഴുതി റിസര്‍വോയറിന്റെ ആഴത്തിലേക്ക് പതിക്കുകയായിരുന്നു. കരയ്‌ക്കുകയറിയ പെണ്‍കുട്ടികള്‍ നിലവിളിച്ചുകൊണ്ട് റോഡിലേക്ക് പാഞ്ഞ് വാച്ച്‌മാനെ വിവരമറിയിച്ചു. ഇയാളെത്തി തെരച്ചില്‍ നടത്തിയെങ്കിലും സരള്‍ മുങ്ങിപ്പോയിരുന്നു.
ഉടൻ റാത്തിബാദ് പൊലീസിസും മുങ്ങല്‍ വിദഗ്ധരും എസ്ഡിഇആര്‍എഫും ചേര്‍ന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം 15 അടി ആഴത്തില്‍ നിന്ന് കണ്ടെത്തിയത്. സരളിന്റെ പിതാവ് സുധീര്‍ നിഗം ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചയാളാണ്. സരളിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.