ഉയർന്ന ശമ്ബളമുള്ള ജോലി ഉപേക്ഷിച്ച മോഷണത്തിനിറങ്ങിയ ബിടെക് ബിടെക് ബിരുദധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഉപഭോക്താവായി വേഷംമാറി ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് ജ്വല്ലറികളില്‍ നിന്ന് സ്വർണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന 25കാരനായ റിച്ചാർഡിനെയാണ് മല്ലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കുടകിലെ വിരാജ്പേട്ടയിലെ നെഹ്‌റു നഗർ സ്വദേശിയാണ് ഇയാള്‍. ഇയാളില്‍ നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 134 ഗ്രാം സ്വർണ്ണാഭരണങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് ബി.ടെക് ബിരുദം പൂർത്തിയാക്കിയ റിച്ചാർഡ് ഒരു കമ്ബനിയില്‍ ജോലിക്കാരനായിരുന്നുവെന്നും ഒരു ലക്ഷം രൂപ പ്രതിമാസ ശമ്ബളം നേടിയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാല്‍, അത്യാഗ്രഹത്താല്‍ അദ്ദേഹം ജോലി ഉപേക്ഷിച്ച് മോഷണത്തില്‍ ഏർപ്പെടാൻ തുടങ്ങി. ബ്രാൻഡഡ് സാധനങ്ങളിലും ആഡംബരപൂർണ്ണമായ ജീവിതശൈലിയിലും ആകൃഷ്ടനായ ഇയാള്‍ എളുപ്പം പണമുണ്ടാക്കാനാണ് മോഷണം തെരഞ്ഞെടുത്തത്. സുരക്ഷാ ഗാർഡുകള്‍ ഇല്ലാത്ത ജ്വല്ലറി സ്റ്റോറുകളെയാണ് റിച്ചാർഡ് ലക്ഷ്യമിട്ടത്.ഉപഭോക്താവായി വേഷമിട്ട്, വിവിധ ഡിസൈനുകള്‍ കാണിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുമായിരുന്നു. അവർ ശ്രദ്ധ തിരിക്കുമ്ബോള്‍, അയാള്‍ ആഭരണങ്ങള്‍ മോഷ്ടിക്കും. ബെംഗളൂരുവിലുടനീളവും കേരളത്തിലെ കോട്ടയത്തും രജിസ്റ്റർ ചെയ്ത ഒമ്ബത് മോഷണ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.