ബെംrഗളൂരു മെട്രോ റെയില്‍ കോർപ്പറേഷന് കീഴില്‍ ജോലി നേടാൻ അവസരം. പുതുതായി ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലാണ് ബിഎംആർസിഎല്‍ (Bengaluru Mtero Rail Corporation Limited ) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ആകെ 50 ഒഴിവുകളാണുള്ളത്. ഇന്ത്യയില്‍ എവിടെ നിന്നുള്ളവർക്കും അപേക്ഷ നല്‍കാനാവും. കരാർ റിക്രൂട്ട്‌മെന്റാണ് നടക്കുക. ഏപ്രില്‍ 4ന് മുൻപായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ബിഎംആർസിഎല്ലില്‍ ട്രെയിൻ ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ്. അഞ്ച് വർഷത്തേക്ക് കരാർ നിയമനമാണ് നടക്കുക. ഇത് മികവിന് അനുസരിച്ച് നീട്ടാൻ സാധ്യതയുണ്ട്.പ്രായപരിധി38 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവില്ല.
ശമ്ബളം :തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപ മുതല്‍ 82,660 രൂപ വരെ ശമ്ബളം ലഭിക്കും.
യോഗ്യത : പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് / ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്/ ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്/ ഇലക്‌ട്രിക്കല്‍ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ് / മെക്കാനിക്കല്‍ എഞ്ചിനീയറിങ്).ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
തെരഞ്ഞെടുപ്പ് : അപേക്ഷകരില്‍ യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും, ശേഷം സ്‌കില്‍ ടെസ്റ്റും, ഇന്റർവ്യൂവും, മെഡിക്കല്‍ ടെസ്റ്റും നടത്തിയാണ് തിരഞ്ഞെടുപ്പ്.അപേക്ഷതാല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബിഎംആർസി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ ജോബ് പേജ് തിരഞ്ഞെടുത്ത് ട്രെയിൻ ഓപ്പറേറ്റർ വിജ്ഞാപനം കാണുക. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. തന്നിരിക്കുന്ന മാതൃകയില്‍ ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കി ഹാർഡ്‌കോപ്പി സ്പീഡ് പോസ്റ്റ് മുഖേന ബിഎംആർസിക്ക് അയക്കണം.ഓണ്‍ലൈൻ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 4 ആണ്.
Official Website: https://www.bmrc.co.in/