Home Featured ബെംഗളൂരു: കടത്തിക്കൊണ്ടുവന്ന അനധികൃത ആയുധങ്ങളുമായി സഹോദരന്മാർ പിടിയിൽ.

ബെംഗളൂരു: കടത്തിക്കൊണ്ടുവന്ന അനധികൃത ആയുധങ്ങളുമായി സഹോദരന്മാർ പിടിയിൽ.

by admin

ബെംഗളൂരു: കടത്തിക്കൊണ്ടുവന്ന അനധികൃത ആയുധങ്ങളുമായി സഹോദരന്മാർ പിടിയിൽ. ബെംഗളൂരുവിൽ വച്ചാണ് ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്ന് തിരകളും പിസ്റ്റളുകളും പൊലീസ് കണ്ടെത്തി. 32കാരനായ വിദ്യാനന്ദ് സഹനിയും ഇയാളുടെ മുതിർന്ന സഹോദരനും 41കാരനുമായ പ്രേം കുമാർ സഹനിയുമാണ് അറസ്റ്റിലായിട്ടുള്ളത്. ബീഹാറിലെ ബേഗുസാരായി ജില്ലയിലെ കുംബി ഗ്രാമത്തിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവിലെ എലനഹള്ളിയിലെ ബേഗൂർ കൊപ്പ റോഡിൽ നടന്ന പരിശോധനയിലാണ് ബൈക്കിൽ ആയുധവുമായി എത്തിയ സഹോദരന്മാർ പിടിയിലായത്. ഹാരോഹള്ളിയിലെ കെട്ടിട നിർമ്മാണ സൈറ്റിലെ തൊഴിലാളികളായ ഇവർ താമസിച്ച ഇടത്ത് നിന്നും ആയുധം കണ്ടെത്തിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന പിടിച്ചുപറിക്കാരെ പിടികൂടാനായുള്ള പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്.

ബൈക്കിൽ പിന്നിലിരുന്നയാളുടെ ബാഗിലായിരുന്നു തോക്കുണ്ടായിരുന്നത്. ബാഗിലെന്താണെന്ന് വാഹന പരിശോധനയ്ക്കിടെ പൊലീസ് ചോദിച്ചതോടെ പരുങ്ങിയ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസ് പിടികൂടുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് തോക്കുകളും തിരകളും കണ്ടെത്തിയത്. ഇറ്റലിയിൽ നിർമ്മിച്ചതെന്നാണ് കണ്ടെടുത്ത തോക്കുകളിലൊന്നിൽ മാർക്ക് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ തോക്ക് പ്രാദേശികമായി നിർമ്മിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.വിദ്യാനന്ദ് വിവിധ കേസുകളിൽ ഇതിന് മുൻപും പൊലീസ് പിടികൂടിയിട്ടുള്ളയാളാണ്.

2018ൽ ബെംഗളൂരുവിലേക്ക് എത്തിയ പ്രേംകുമാർ ഇത് ആദ്യമായാണ് സഹോദരന്റെ ആയുധ കള്ളക്കടത്തിൽ പങ്ക് ചേരുന്നതും പിടിയിലാവുന്നതും. ഇവരിൽ നിന്ന് നിരവധി പാൻ നമ്പറുകളും ആധാർ കാർഡുകളും ഡെബിറ്റ് കാർഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാനന്ദിന്റെ അഞ്ച് വയസുള്ള മകൻ പിസ്റ്റളുകൾ പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓണ്‍ലൈനില്‍ നൈലോണ്‍ കയര്‍ ഓര്‍ഡര്‍ ചെയ്തു, മായയെ കൊല്ലാൻ നേരത്തെ പദ്ധതിയിട്ടു, ഒളിവിലുള്ള ആരവിനായി അന്വേഷണം

അസം സ്വദേശിനിയായ മായാ ഗൊഗോയിയെ സുഹൃത്തും മലയാളിയുമായ ആരവ് ഹാനോയ് നേരത്തെ തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്.മായയെ കൊല്ലണം എന്നുദ്ദേശിച്ച്‌ തന്നെയാണ് ഇവരെയും കൊണ്ട് മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഓണ്‍ലൈനില്‍ നൈലോണ്‍ കയർ ഓർഡർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.കയർ വാങ്ങിയതിന്‍റെ കവറും ബില്ലും സര്‍വീസ് അപ്പാര്‍ട്ട്മെന്‍റിലെ മുറിയില്‍ നിന്ന് കണ്ടെടുത്തു. കയർ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ പിന്നാലെ ദേഹത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.മായയും ആരവും സുഹൃത്തുക്കളായിരുന്നെന്ന വിവരം അറിയാമായിരുന്നെന്ന് മായയുടെ കുടുംബം പൊലീസിന് മൊഴില്‍ നല്‍കി.

ആരവിനെക്കുറിച്ച്‌ വീട്ടില്‍ മായ പറയാറുണ്ടായിരുന്നെന്നും മായയുടെ സഹോദരി പൊലീസില്‍ മൊഴി നല്‍കി. കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹനോയ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ സർവീസ് അപ്പാർട്മെന്‍റില്‍ നിന്ന് രാവിലെ എട്ടേകാലോടെ ആരവ് പുറത്ത് പോയതിന് പിന്നാലെ മൊബൈല്‍ സ്വിച്ചോഫായി.മായ ഗോഗോയ് ബ്യൂട്ടി കെയർ വീഡിയോസ് പോസ്റ്റ്‌ ചെയ്തിരുന്ന വ്ലോഗറാണ് കൊല്ലപ്പെട്ട മായ ഗോഗോയ്. അസം ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിനിയാണ്.

ബംഗളൂരുവിലെ ലീപ് സ്‌കോളർ ഓവർസീസ് എന്ന വിദേശ പഠന കണ്‍സള്‍ട്ടൻസിയില്‍ സ്റ്റുഡന്‍റ് കൗണ്‍സിലർ ആയി ജോലി ചെയ്ത് വരികയായിരുന്നു ആരവ്. മായയെ കൊലപ്പെടുത്തിയശേഷം രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയില്‍ കഴിഞ്ഞു.ഇന്നലെ രാവിലെയാണ് അപ്പാർട്മെന്റില്‍ നിന്ന് പോയത്. ഇയാള്‍ ബംഗളൂരു നഗരം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ആരവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും കണ്ണൂർ തോട്ടടയില്‍ ഇവരുടെ കുടുംബവുമായി ബന്ധമുള്ളവരില്‍ നിന്നും ബംഗളുരു പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group