Home Featured മാതാവിനെ ശ്വാസംമുട്ടിച്ച്‌ കൊന്നു; മകൻ അറസ്റ്റില്‍

മാതാവിനെ ശ്വാസംമുട്ടിച്ച്‌ കൊന്നു; മകൻ അറസ്റ്റില്‍

by admin

മണിപ്പാല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ മാതാവിനെ ശ്വാസംമുട്ടിച്ച്‌ കൊന്നു എന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

പത്മാഭായി (46) കൊല്ലപ്പെട്ട കേസില്‍ മകൻ ഈഷ നായ്കാണ് (26) അറസ്റ്റിലായത്. സാമ്ബത്തിക, ഗാർഹിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പ് ; വയോധികന് നഷ്ടമായത് 11 ലക്ഷം രൂപ

ജീവിത പങ്കാളിയെ അന്വേഷിച്ച്‌ പരസ്യം നല്‍കിയ വയോധികന് നഷ്ടമായത് പതിനൊന്ന് ലക്ഷം രൂപ. പൂനെ ബിംബെവാഡി സ്വദേശിയായ 85കാരനാണ് മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പിന് ഇരയായത്.പ്രാദേശിക പത്രത്തില്‍ കണ്ട പരസ്യത്തില്‍ താല്‍പര്യം തോന്നിയാണ് ഇയാള്‍ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്.രജിസ്ട്രേഷൻറെ പേരിലാണ് തട്ടിപ്പ് തുടങ്ങിയത്. രജിസ്ട്രേഷന് ശേഷം പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കൈമാറി.

തുടർന്ന് അദ്ദേഹം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടുകയും വളരെ പെട്ടെന്ന് തന്നെ യുവതി വയോധികൻറെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പലപ്പോഴായി ഇയാളില്‍ നിന്ന് യുവതി പണം വാങ്ങി. സാമ്ബത്തികമായി പിന്നിലാണെന്ന യുവതിയുടെ വാദത്തില്‍ വിശ്വസിച്ചാണ് പണം നല്‍കിയത്.വിവാഹത്തെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ യുവതി പലപ്പോഴായി ഒഴിഞ്ഞ് മാറുന്ന സാഹചര്യം ഉണ്ടായി. യുവതി കൂടുതല്‍ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെ സംശയം തോന്നിയ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 18നും ജൂണ്‍ 6നും ഇടയിലാണ് സംഭവം നടന്നത്

You may also like

error: Content is protected !!
Join Our WhatsApp Group