ബെംഗളൂരു: വിവാഹ പന്തലില്‍ താലി കിട്ടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് വധു വിവാഹത്തില്‍ നിന്നും പിന്മാറി. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആയിരത്തിലധികം പേർ കല്യാണം കൂടാൻ എത്തിയിരുന്നു.വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. വരൻ താലി കെട്ടാൻ ഒരുങ്ങി. എന്നാല്‍ താലി കെട്ടുന്നതിന് തൊട്ടുമുമ്ബ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്ബ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ലായി. ഹാസൻ താലൂക്കിലെ ബൂവനഹള്ളിയില്‍ ആദിപുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്.
അധ്യാപകനാണ് വരൻ.ആദ്യം കാരണം പറയാതെ വിവാഹം വേണ്ടെന്ന് പറയുകയായിരുന്നു വധു. എന്താണ് കാരണമെന്ന് വരൻ ആവർത്തിച്ചു ചോദിച്ചപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു തീരുമാനം എടുക്കാനുള്ള സമയം വളരെ കുറവായിരുന്നെങ്കിലും ഈ വിവാഹം വേണ്ടെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും മനസ്സ് മാറ്റാൻ ശ്രമിച്ചു. ശകാരിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം നടത്താൻ ശ്രമിച്ചു.വരനും സംസാരിച്ചു.
എന്നാല്‍ ആരുടെയും വാക്കുകള്‍ കേള്‍ക്കാതെ വധു വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ബഡാവണെ, നഗര പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാർ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ യുവതിക്കൊപ്പം നഗ്നതാ പ്രദര്‍ശനം; ബിജെപി എംഎല്‍എക്കെതിരെ കേസ്
നടുറോഡില്‍ ഒരു സ്ത്രീയുമായുള്ള അശ്ലീല വീഡിയോ വൈറലായതിനെ തുടർന്ന് ബിജെപി നേതാവ് മനോഹർ ലാല്‍ ധാക്കഡിനെതിരെ കേസ്.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡല്‍ഹി-മുംബൈ 8 ലെയ്ൻ എക്സ്പ്രസ് വേയില്‍ മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ നിന്നുള്ള മനോഹർ ലാല്‍ ധാക്കഡിനെതിരെയാണ് കേസ്. യുവതിക്കൊപ്പം ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി.ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
മെയ് 13നാണ് സംഭവം എന്നാണ് വിവരം. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു സ്ത്രീയുമായി വെളുത്ത കാറില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു എംഎല്‍എയുടെ അതിരുവിട്ട അഭ്യാസപ്രകടനം.അതേസമയം വീഡിയോ വൈറലായതോടെ ധാക്കഡ് മഹാസഭ യൂത്ത് അസോസിയേഷൻ അദ്ദേഹത്തെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ബിജെപിയും ധാക്കഡില്‍ നിന്ന് അകന്നു. അദ്ദേഹം പാർട്ടിയുടെ പ്രാഥമിക അംഗമല്ലെന്നും ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴിയാണ് ചേർന്നതെന്നും പാർട്ടി അറിയിച്ചു.
അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ പാർട്ടി അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ മേധാവി രാജേഷ് ദീക്ഷിത് പറഞ്ഞു. അതേസമയം എംഎല്‍എയുടെ കാര്‍ തന്നെയാണ് ഇതെന്നും അദ്ദേഹത്തിന്റേ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്നും ഗതാഗത വകുപ്പിന്റെ രേഖകള്‍ പ്രകാരം വ്യക്തമായി.