Home Featured വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നര ലക്ഷം രൂപയും ആഭരണങ്ങളുമായി വധു മുങ്ങി

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നര ലക്ഷം രൂപയും ആഭരണങ്ങളുമായി വധു മുങ്ങി

by admin

ഗുരുഗ്രാം: വിവാഹിതയായി രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങിയതായി പരാതി. ഗുരുഗ്രാമിലെ ബിലാസ്‍പൂരിലാണ് സംഭവം.

വരന്‍റെ പിതാവ് അശോക് കുമാറാണ് പരാതി നല്‍കിയത്. കുമാറിന്‍റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കുമാറിന്‍റെ കുടുംബം പ്രീതിയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ”പ്രീതിയെ എന്‍റെ വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ ഞാൻ അവളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച്‌ വസ്ത്രങ്ങളും നല്‍കി. ജൂലൈ 26 ന് മഞ്ജുവും കൂട്ടാളി പ്രീതിയും ജജ്ജാര്‍ കോടതിയിലെത്തി.വിവാഹം കഴിഞ്ഞ് ഞാൻ പുതിയ മരുമകളുമായി എന്‍റെ വീട്ടിലേക്ക് മടങ്ങി.രാത്രി വൈകുവോളം എന്‍റെ വീട്ടില്‍ ആഘോഷമുണ്ടായിരുന്നു, പക്ഷേ രാവിലെ മകൻ ജോലിക്ക് പോയപ്പോള്‍ പ്രീതിയെ കാണാതാവുകയായിരുന്നു.” കുമാര്‍ വിശദീകരിച്ചു.

തുടര്‍ന്നു നടന്ന പരിശോധനയില്‍ പണവും ആഭരണങ്ങളുമായിട്ടാണ് പ്രീതി കടന്നുകളഞ്ഞതെന്ന് മനസിലായി. മഞ്ജുവുമായി ബന്ധപ്പെട്ടെങ്കിലും കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രീതി, മഞ്ജു, മഞ്ജുവിന്‍റെ കൂട്ടാളിയായ പുരുഷന്‍ എന്നിവര്‍ക്കെതിരെ ബിലാസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group