Home തിരഞ്ഞെടുത്ത വാർത്തകൾ ഒരു ദിവസം ബെംഗളൂരുവിലെ വായു ശ്വസിച്ചാല്‍ 3 സിഗരറ്റ് വലിച്ചതിന് തുല്യം; ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ

ഒരു ദിവസം ബെംഗളൂരുവിലെ വായു ശ്വസിച്ചാല്‍ 3 സിഗരറ്റ് വലിച്ചതിന് തുല്യം; ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ

by admin

ബെംഗളൂരു: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ബെംഗളൂരു നഗരത്തിലെ വായു ഗുണനിലവാരമെന്ന് സർക്കാർ കണക്കുകള്‍ പറയുന്നു.കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം വായുവിൻ്റെ ഗുണനിലവാരം 22 ശതമാനമാണ് കുറഞ്ഞത്. കടുത്ത ആശങ്ക സൃഷ്ടിക്കുന്ന വാർത്തയാണിത്. നഗരത്തിൻ്റെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 143 എന്ന നിലയിലാണ് ഉയർന്നിരിക്കുന്നത്. 2020-ല്‍ 131 ആയിരുന്നു നഗരത്തിലെ എക്യുഐ. ഇക്കഴിഞ്ഞ ഡിസംബർ 21-ന് ബെംഗളൂരുവിലെ വായുമലിനീകരണ തോത് 175 എക്യുഐ ആയിരുന്നു. ഒരു ദിവസം ബെംഗളൂരുവിലെ വായു ശ്വസിക്കുന്നത് ഏകദേശം മൂന്ന് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് വിദഗ്ധർ പറയുന്നു.ഒക്ടോബർ മാസത്തിനു ശേഷമാണ് മലിനീകരണ തോത് വർദ്ധിക്കാൻ തുടങ്ങിയത്. ഡിസംബർ 5 മുതല്‍ ദിവസേനയുള്ള ശരാശരി എക്യുഐ 149-ന് മുകളിലാണ്. ഡിസംബർ 15-ന് 166 എക്യുഐ രേഖപ്പെടുത്തി. ഇത് ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന പ്രതിദിന ശരാശരിയാണ്. നവംബർ 28-ന് എക്യുഐ 167 ആയി ഉയർന്നിരുന്നു. ഒക്ടോബർ 1 നും ഡിസംബർ 15 നും ഇടയില്‍, നവംബർ 22-ന് മാത്രമാണ് എക്യുഐ 52 ആയി കുറഞ്ഞത്. അഥവാ ഒരു ദിവസം മാത്രമാണ് ശുദ്ധമായ അവസ്ഥ നഗരത്തിലെ വായുവിനുണ്ടായത്.2025-ല്‍ ഇതുവരെ 361 ദിവസങ്ങളില്‍ ബെംഗളൂരുവില്‍ രണ്ട് ദിവസം മാത്രമാണ് നല്ല വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.

253 ദിവസം വായു ഗുണനിലവാരം മികച്ചതല്ലെങ്കിലും, ഒരുവിധം തൃപ്തികരമായിരുന്നു. 81 ദിവസം കുറെക്കൂടി മോശം അവസ്ഥയില്‍ തുടർന്നു. 2025ലെ 24 ദിവസം ആരോഗ്യത്തിന് ഹാനികരമായ നിലയിലായിരുന്നു വായു ഗുണനിലവാരം. മണ്‍സൂണ്‍ കാലയളവില്‍ ജൂലൈയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ മണ്‍സൂണിന് ശേഷം മലിനീകരണം വർദ്ധിച്ചു.എന്തുകൊണ്ടാണ് ഈ മാസങ്ങള്‍ ഇങ്ങനെ?ബെംഗളൂരുവില്‍ ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ വായു മലിനീകരണം വർധിക്കുന്നത് സാധാരണമാണ്. പ്രധാനമായും ശൈത്യകാല കാലാവസ്ഥയാണ് ഇതിന് കാരണം. അന്തരീക്ഷത്തിലെ വിഷാംശങ്ങള്‍ തറ നിരപ്പില്‍ നിന്ന് ഉയർന്നു പൊങ്ങുന്നില്ല എന്നതാണ് പ്രശ്നം. കാലാവസ്ഥ തണുക്കുന്നതോടെ വിഷവായു താഴെ തങ്ങിനില്‍ക്കുന്നു.ശൈത്യകാലത്ത് താപനില കുറയുകയും കാറ്റിന്റെ വേഗത മന്ദഗതിയിലാകുകയും ചെയ്യുമ്ബോള്‍ മലിനവായു മുകളിലേക്ക് വ്യാപിക്കാതെ ഭൂമിയോട് ചേർന്ന് തങ്ങിനില്‍ക്കുന്നു. അന്തരീക്ഷത്തില്‍ ഒരു പാളി രൂപപ്പെട്ട് വിഷാംശങ്ങള്‍ കെട്ടിക്കിടക്കുന്നു. ഇത് ഇന്ത്യയിലെ നഗരങ്ങളില്‍ സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ്. കാറ്റും മഴയുമുള്ള കാലങ്ങളില്‍ മലിനവായും വേഗത്തില്‍ നീക്കം ചെയ്യപ്പെടും. എന്നാല്‍ ശൈത്യകാലത്ത് ഇത് നടക്കില്ല. ഇക്കാരണത്താല്‍ എയർ ക്വാളിറ്റി ഇൻഡെക്സ് ഈ കാലയളവില്‍ മോശമായി മാറുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group