ബംഗളൂരു: കലബുറഗിയില്‍ സ്‌കൂള്‍ ബസിടിച്ച് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഗമേശ്വര്‍ സ്വദേശി ശരണപ്പറെഡ്ഡിയുടെ മകന്‍ മനോജാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ബസ് നിര്‍ത്തി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതിനെതുടർന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എ. ചന്ദ്രപ്പ, അസിസ്റ്റന്റ് കമീഷണര്‍ ഇസ്മയില്‍ ഖാജ തുടങ്ങിയവര്‍ സ്ഥലത്തെത്തി. കലബുറഗി ടൗണ്‍ ട്രാഫിക് പൊലീസ് കേസെടുത്തു.