Home Featured വിലക്കയറ്റത്തിനിടെ പച്ചക്കറി കടയ്ക്ക് ബൗണ്‍സറിന്‍റെ കാവല്‍

വിലക്കയറ്റത്തിനിടെ പച്ചക്കറി കടയ്ക്ക് ബൗണ്‍സറിന്‍റെ കാവല്‍

by admin

വാരണാസി: തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ പച്ചക്കറി കടയുടെ സംരക്ഷണത്തിനായി ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ കടയുടമ ബൗണ്‍സറിനൊപ്പം കടയില്‍ വിലക്കയറ്റത്തിന്‍റെ 9 വര്‍ഷം എന്ന പ്രതിഷേധ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തിലാണ് പച്ചക്കറി വില്‍പ്പനക്കാരനേയും മകനേയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകനായ അജയ് ഫൌജി കടയില്‍ പ്രതിഷേധ പോസ്റ്റുകള്‍ക്കൊപ്പം ബൗണ്‍സര്‍ നിര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. 

തക്കാളി വില കുത്തനെ കൂടിയ പോലെ വീഡിയോയും കുറഞ്ഞ സമയത്ത് വൈറലായി. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. അജയ് ഫൌജി ഒളിവിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാരണാസിയിലെ ലങ്കയിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. അജയ് ഫൌജിയുടെ വീഡിയോ ബിജെപിക്കെതിരായ  രൂക്ഷ പരിഹാസത്തോടെയാണ് അഖിലേഷ് യാദവ് അടക്കമുള്ളവര്‍ പങ്കുവച്ചത്.  ക്രമസമാധാന ലംഘനത്തിനും പൊതുജനത്തെ ശല്യം ചെയ്തതിനുമാണ് നിലവിലെ പൊലീസ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമം 153, 291, 505 അടക്കമുള്ളവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പച്ചക്കടി കച്ചവടക്കാരനെതിരായ പൊലീസ് നടപടിയെ അഖിലേഷ് യാദവ് രൂക്ഷമായി അപലപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. 

നേരത്തെ അഖിലേഷ് യാദവിന്‍റെ ജന്മ ദിനത്തില്‍ തക്കാളിയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് ആഘോഷം നടത്തിയതിന് അജയ് ഫൌജി ശ്രദ്ധ നേടിയിരുന്നു.  കച്ചവടത്തിനിടെ വിലക്കയറ്റത്തിന്‍റെ പേരില്‍ ആളുകള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും കയ്യേറ്റത്തിലേക്ക് വരെ കാര്യങ്ങള്‍ എത്താനും തുടങ്ങിയതോടെയാണ് ബൗണ്‍സര്‍മാരെ നിയോഗിച്ചതെന്നാണ് അജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 140 മുതല്‍ 160 രൂപ വരെയാണ് ഇവിടെ തക്കാളിയുടെ വില. ഉന്തുവണ്ടിയിലെ കച്ചവടം നടക്കുന്ന രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ബൗണ്‍സറിന്‍റെ കാവല്‍. 

റേഷന്‍ കടകളില്‍ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ ലഭ്യമാക്കണം’: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സഹകരണ മാര്‍ക്കറ്റുകളിലും വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പച്ചക്കറികളും പലചരക്ക് സാധനങ്ങളും വില്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

ആവശ്യമെങ്കില്‍ തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷൻ വഴിയും സഹകരണ സംഘങ്ങള്‍ വഴിയും ഇവ വാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പും കോവിഡ് സമയത്ത് ചെയ്തതുപോലെ മൊബൈല്‍ പച്ചക്കറി കടകള്‍ വീണ്ടും സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനുള്ള നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കണമെന്നും ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവയുടെ സ്റ്റോക്ക് പൊസിഷൻ തുടര്‍ന്നും നിരീക്ഷിക്കുമെന്നും അവ പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. പച്ചക്കറികളുടെ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിലൂടെ താൻ മനസിലാക്കിയതെന്നും സ്റ്റാലിൻ പറഞ്ഞു. ഈ സാഹചര്യം നേരിടാൻ ഉഴവര്‍ സന്ധ്യകളുടെ (Uzhavar Sandhai) പ്രവര്‍ത്തനം സഹായിക്കും.

ഉഴവര്‍ സന്ധ്യകള്‍ വഴിയുള്ള പച്ചക്കറി വില്‍പന വര്‍ധിപ്പിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം എന്നും സ്റ്റാലിൻ പറഞ്ഞു. തക്കാളിയും ചെറിയ ഉള്ളിയും സംഭരിച്ച്‌ സംസ്ഥാനത്തുടനീളമുള്ള ഫാം ഫ്രഷ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പന നടത്തുമെന്നും പയറും ഉഴുന്ന് പരിപ്പും സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കാൻ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതു കൂടാതെ 300 റേഷൻ കടകളില്‍ തക്കാളിയും വില്‍പനക്കു വെയ്ക്കും.

തക്കാളിക്ക് തീവില

ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റില്‍ തക്കാളിയുടെ മൊത്തവില 100 രൂപയില്‍ നിന്ന് 110 രൂപയായി ഉയര്‍ന്നു. സാധാരണ 800 ടണ്‍ തക്കാളി എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 280 ടണ്‍ മാത്രമാണ് എത്തുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.”ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തക്കാളിക്ക് ആവശ്യക്കാരേറെയാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ സ്റ്റോക്ക് ലഭിക്കുന്നില്ല. അടുത്ത 15 ദിവസത്തേക്ക് വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും”, കോയമ്ബേട് വെജിറ്റബിള്‍, ഫ്രൂട്ട് ആൻഡ് ഫ്ലവര്‍ സെല്ലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷൻ പ്രസിഡന്റ് എം ത്യാഗരാജ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചില്ലറ വിപണിയില്‍ ചെന്നൈയില്‍ 130 രൂപക്കു വരെയാണ് തക്കാളി വിറ്റത്.

You may also like

error: Content is protected !!
Join Our WhatsApp Group