ബെംഗളൂരു | കനത്ത ചൂടില്‍ നിന്ന് ഒരല്‍പം ആശ്വാസം കണ്ടെത്താനും ദാഹശമനത്തിനും ഏറ്റവും കൂടുതല്‍ പേർ ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്.പൊതുവില്‍ ശുദ്ധജലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങള്‍ ഇത് വാങ്ങിക്കുടിക്കുന്നത്. അതുകൊണ്ട് തന്നെ കുപ്പിവെള്ള വിപണി തഴച്ചുവളരുകയുമാണ്. എന്നാല്‍ നമ്മള്‍ കുടിക്കുന്ന കുപ്പിവെള്ളങ്ങള്‍ സുരക്ഷിതമാണോ? അത് ഗുണനിലവാരമുള്ളതാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി കർണാടക ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സംസ്ഥാനത്തുടനീളം പരിശോധിച്ച 296 സാമ്ബിളുകളില്‍ 95 എണ്ണം സുരക്ഷിതമല്ലെന്ന് തെളിഞ്ഞു. 88 സാമ്ബിളുകള്‍ രാസ, സൂക്ഷ്മജീവശാസ്ത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും കണ്ടെത്തി. ബെയ്‌ലി, സിഗ്നേച്ചർ, അപ്പോളോ അക്വാ, ഹിമാലയ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിനറല്‍ വാട്ടർ കുപ്പികളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത് എന്നത് ഞെട്ടിക്കുന്ന വിവരമാണ്.തെറ്റായ രീതിയില്‍ പ്രവർത്തിച്ച കമ്ബനികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു ആശങ്ക പ്രകടിപ്പിച്ചു.
ഞങ്ങള്‍ ഗണ്യമായ എണ്ണം മിനറല്‍ വാട്ടർ സാമ്ബിളുകള്‍ പരിശോധിച്ചു, ഫലങ്ങള്‍ വളരെ ആശങ്കാജനകമാണ്. 95 സാമ്ബിളുകള്‍ സുരക്ഷിതമല്ലാത്തതും 88 എണ്ണം ഗുണനിലവാരം കുറഞ്ഞതുമാണ്. കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യത്തിന്റെ കാര്യത്തില്‍ ഇത് അംഗീകരിക്കാനാവില്ല.” – മന്ത്രി പറഞ്ഞു. സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ പ്രത്യേക ബാച്ചുകളുടെ വിതരണം തടയുമെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ മുഴുവൻ കമ്ബനികളും അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.പാക്ക് ചെയ്ത വെള്ളം വാങ്ങുമ്ബോള്‍, പ്രത്യേകിച്ച് വഴിയോര കച്ചവടക്കാരില്‍ നിന്ന് വാങ്ങുമ്ബോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.
വാല്‍പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് നേരെ പുലി ചാടി; നായ്ക്കളുടെ വീരത്വം രക്ഷയായി
തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലി ചാടിയെത്തിയ സംഭവം നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.കുട്ടിയുടെ സമീപത്തുണ്ടായിരുന്ന രണ്ട് നായ്ക്കളുടെയും കുട്ടിയുടെയും ബഹളം കേട്ട് പുലി തിരിഞ്ഞോടുകയായിരുന്നു. സംഭവം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു.വാല്‍പ്പാറയിലെ റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാറിന്റെയും സത്യയുടെയും വീടിന്റെ മുറ്റത്തിലായിരുന്നു നിമിഷ നേരത്തെ ഈ ഭീതിജനക സംഭവമെന്ന് അധികൃതർ അറിയിച്ചു.
ഈ സമയം അവരുടെ മകൻ മുറ്റത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് മുറ്റത്തേക്ക് പുലി പാഞ്ഞെത്തി.പുലിയെ കണ്ട നായ്ക്കള്‍ കുരച്ചുകൊണ്ട് അതിനോട് ഏറ്റുമുട്ടാൻ ശ്രമിച്ചു. കുട്ടിയും നിലവിളിച്ചോടിയതോടെ പുലി ഭയപ്പെട്ടു തിരിഞ്ഞോടുകയായിരുന്നു. സംഭവം സ്പെഷ്യല്‍ സിസിടിവി ക്യാമറയില്‍ പെട്ടതിനാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്.
പുലി സമീപവനപ്രദേശത്തു നിന്നും നാട്ടിലേക്കു ഇറങ്ങിയതായാതാണ് കരുതുന്നത്. സംഭവത്തില്‍ ആരർക്കും പരിക്കില്ലാതിരുന്നതാണ് വലിയ ആശ്വാസം. വനപാലകരും പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് അധികൃതർ പ്രദേശവാസികളെ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.