Home Featured ബെംഗളൂരു : നഗരത്തിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിന് വിലക്കേർപ്പെടുത്തി

ബെംഗളൂരു : നഗരത്തിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിന് വിലക്കേർപ്പെടുത്തി

by admin

ബെംഗളൂരു : ബെംഗളൂരുവിൽ ഭൂഗർഭജലനിരപ്പ് താഴുന്നതിനാൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) വിലക്കേർപ്പെടുത്തി.വേനൽക്കാലം കഴിഞ്ഞാലും വിലക്ക് തുടർന്നേക്കുമെന്നാണ് വിവരം. ലംഘനം നടത്തുന്നവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

കുഴൽക്കിണറിന് എൻ.ഒ.സി. ആവശ്യപ്പെട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് കഴിഞ്ഞ ആഴ്ച‌ മുതൽ ബെംഗളൂരു ജല അതോറിറ്റി നിർത്തി.ബി.ഡബ്ല്യു.എസ്.എസ്.ബി.യും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും ചേർന്ന് ജനുവരിയിൽ നടത്തിയ പഠനത്തിൽ ബെംഗളൂരുവിലെ 80 വാർഡുകളിലെ ഭൂഗർഭജലനിരപ്പ് കുറയുന്നുവെന്ന് കണ്ടെത്തിയിരുന്നു.

മരണശേഷം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല; കോഴിക്കോട് നിയമവിദ്യാര്‍ഥിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

വെള്ളിമാടുകുന്ന് ഹോസ്റ്റലില്‍ നിയമവിദ്യാർഥിനി മൗസ മെഹറിസി (20) തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു. തിങ്കളാഴ്ചയാണ് തൃശൂർ പാവറട്ടി കോടയില്‍ വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകള്‍ മൗസ മെഹറിസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

മൃതദേഹത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവുമായി മൗസ അടുപ്പത്തിലായിരുന്നു. എന്നാല്‍, ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് മൗസ അടുത്ത ദിവസമാണ് അറിഞ്ഞത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 15ന് വീട്ടില്‍ വന്ന മൗസ 17നാണ് ഹോസ്റ്റലിലേക്ക് തിരിച്ചുപോയത്. മാർച്ച്‌ 13നുമുമ്ബ് സ്റ്റഡി ലീവിന് വരുമെന്ന് പോയപ്പോള്‍ പറഞ്ഞിരുന്നു.

മരണദിവസം ആണ്‍സുഹൃത്ത് മൗസയുടെ മാതാവിന്റെ ഫോണിലേക്ക് വിളിക്കുകയും ഇതിന്റെ സ്ക്രീൻ റെക്കോഡ് മൗസയുടെ സുഹൃത്തിന്റെ നമ്ബറിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതില്‍ മൗസ കടുത്ത നിരാശയിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മരിക്കുന്നതിന്റെ തലേദിവസം ആണ്‍സുഹൃത്തുമായി തർക്കമുണ്ടാവുകയും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തതായി സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആണ്‍സുഹൃത്തിന്റെയും മൗസയുടെയും ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്‌ ഓഫാണ്.

You may also like

error: Content is protected !!
Join Our WhatsApp Group