Home Featured കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഉടന്‍ തീരുമാനിക്കണമെന്ന് ബൊമ്മൈ

കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഉടന്‍ തീരുമാനിക്കണമെന്ന് ബൊമ്മൈ

by admin

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ തീരുമാനിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വൈകുന്നതിനെ വിമര്‍ശിച്ചാണ് ബിജെപി നേതാവ് കൂടിയായ ബൊമ്മൈയുടെ പ്രസ്താവന. ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കോണ്‍ഗ്രസിലെ ആഭ്യന്തര സാഹചര്യമാണ് വെളിപ്പെടുത്തുന്നത്. രാഷ്ട്രീയതാല്‍പര്യത്തേക്കാള്‍ ജനങ്ങളുടെ അഭിലാഷത്തിനാണ് പ്രധാന്യം നല്‍കേണ്ടത്. കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ബൊമ്മൈയുടെ പ്രസ്താവന.

അതേസമയം, കോണ്‍ഗ്രസ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. 72 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പുതിയ മ?ന്ത്രിസഭയുണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group