ബംഗളൂരു: പള്ളിയില്‍ തീവ്രവാദികള്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണിസന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു നഗരത്തിലെ ശിവാജിനഗറിലുള്ള പള്ളിയിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണിയുണ്ടായിരുന്നത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി സയ്യിദ് മുഹമ്മദ് അൻവര്‍(37) ആണ് പിടിയിലായത്.
മദ്‌റസയ്‌ക്കെന്നു പറഞ്ഞ് പള്ളികളില്‍നിന്ന് പണംപിരിച്ച് ഉപജീവനം നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തില്‍ ശിവാജിനഗറിലെ റസല്‍ മാര്‍ക്കറ്റിലുള്ള അസാം മസ്ജിദിലും ഇയാള്‍ എത്തിയിരുന്നു. പണപ്പിരിവ് നടത്തിയ ശേഷം രാത്രി പള്ളിയില്‍ തന്നെ ഉറങ്ങാൻ അനുമതി തേടിയെങ്കിലും ഭാരവാഹികള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ആന്ധ്രപ്രദേശിലെ കര്‍ണൂലിലേക്ക് ബസ് കയറിയ യുവാവ് യാത്രയ്ക്കിടയില്‍ 122 ഹെല്‍പ്‌ലൈൻ നമ്ബറില്‍ വിളിച്ച് വ്യാജഭീഷണി സന്ദേശം നല്‍കുകായിരുന്നു.
പള്ളിയില്‍ തീവ്രവാദികള്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി. പൊലീസിനു പുറമെ ഫയര്‍ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സംഘങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും പരിശോധന തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് ഭീഷണിസന്ദേശത്തില്‍ ശിവാജിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കര്‍ണൂലിലെ മെഹ്ബൂബ്‌നഗറില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ബി.എസ്.സി ബിരുദധാരിയായ മുഹമ്മദ് അൻവര്‍ തൊഴില്‍രഹിതനാണെന്നും മദ്രസകള്‍ക്കു വേണ്ടിയുള്ള പണപ്പിരിവെന്ന പേരില്‍ തട്ടിപ്പ് നടത്തിയാണ് ഇയാള്‍ ജീവിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ് പ്രതികാരം ചെയ്ത് ഭര്‍ത്താവ്, അഞ്ചുവയസ്സുകാരന് മരിച്ചു
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മക്കളെ കിണറ്റിലെറിഞ്ഞ മുപ്പത്തിയഞ്ച് വയസ്സുകാരനായ പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ ഒരു മകന്‍ കൊല്ലപ്പെട്ടു.
രാജസ്ഥാനിലെ അജ്‌മേറിലാണ് നടുക്കുന്ന സംഭവം.
വിജയ് റാവത്ത് എന്ന യുവാവാണ് തന്റെ അഞ്ചും ഒന്‍പതും വയസ്സ് പ്രായമുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞത്. അഞ്ചു വയസ്സുകാരനായ ഹര്‍ഷ്വര്‍ധന്‍ ആണ് കൊല്ലപ്പെട്ടത്.
സംഭവമറിഞ്ഞെത്തിയ ഗ്രാമവാസികളാണ് കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഹര്‍ഷ്വര്‍ധന്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. പ്രതി വിജയ് റാവത്ത് ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കുറ്റം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.