Home Featured ബെംഗളൂരു : നഗരത്തിലെ രണ്ട് സ്‌കൂളുകൾക്കും ഒരു ബാങ്കിനും ബോംബ് ഭീഷണി

ബെംഗളൂരു : നഗരത്തിലെ രണ്ട് സ്‌കൂളുകൾക്കും ഒരു ബാങ്കിനും ബോംബ് ഭീഷണി

by admin

ബെംഗളൂരു : ബെംഗളൂരുവിലെ രണ്ട് സ്‌കൂളുകൾക്കും ഒരു ബാങ്കിനും ബോംബ് ഭീഷണി. ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്കൂ‌ളിനും ബിഷപ്പ് കോട്ടൺ ഗേൾസ് സ്‌കൂളിനും ചൊവ്വാഴ്ച രാവിലെയാണ് ഇ.മെയിൽ സന്ദേശംവഴി ഭീഷണിയെത്തിയത്. സ്‌കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും രാവിലെ 11 മണിക്ക് മുൻപ് എല്ലാവരെയും സ്കൂളിൽനിന്ന് ഒഴുപ്പിക്കണമെന്നുമായിരുന്നു സന്ദേശം.

ഇത് മുൻപത്തെതുപോലെയല്ലെന്നും പറഞ്ഞിരുന്നു. പക്ഷേ, പോലീസ് തിരച്ചിൽ നടത്തിയശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച നഗരത്തിലെ ട്രിനിറ്റി സർക്കിളിന് സമീപമുള്ള എച്ച്.എസ്.ബി.സി. ബാങ്കിലാണ് ഭീഷണിസന്ദേശമെത്തിയത്. ഒന്നും കണ്ടെടുക്കാനായില്ല.

ഊബര്‍ ഈറ്റ്‌സ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; ഭക്ഷണ പാക്കറ്റില്‍ അസാധാരണമായ മണം, സ്ത്രീയ്ക്ക് കിട്ടിയത് കഞ്ചാവ്

: ഭക്ഷണ വിതരണ ശൃംഖലയായ ഊബർ ഈറ്റ്‌സ് വഴി ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീക്ക് ലഭിച്ചത് കഞ്ചാവ്. കാംഡൻ കൗണ്ടിയിലെ വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പിലാണ് സംഭവം.ബറീറ്റോ എന്ന വിഭവം ഓർഡർ ചെയ്ത വനിതാ ഡ്രൈവർക്കാണ് പകരം കഞ്ചാവ് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ ഊബർ ഈറ്റ്‌സ് വഴി ബറീറ്റോ ഓർഡർ ചെയ്തത്. പാക്കറ്റിനുള്ളില്‍ കഞ്ചാവാണെന്ന് അറിയാതെയാണ് ഡെലിവറിബോയി സാധനമെത്തിച്ചത്.ബറീറ്റോ, സൂപ്പ്, വാട്ടർ ബോട്ടില്‍ എന്നിവയായിരുന്നു ഓർഡർ ചെയ്തിരുന്നത്. എന്നാല്‍ ഭക്ഷണ പാക്കറ്റില്‍ അസാധാരണമായ മണം ശ്രദ്ധയില്‍ പെട്ടു. ബറീറ്റോ പൊതിയുന്നതിന് സമാനമായാണ് കഞ്ചാവും പൊതിഞ്ഞിരുന്നത്.

തുടർന്ന് വനിതാ ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഊബർ ഈറ്റ്‌സ് ഡെലിവറി സംവിധാനം ദുരുപയോഗം ചെയ്ത് മയക്കുമരുന്നുകള്‍ കൈമാറ്റം നടക്കുന്നതായി പൊലീസ് പറഞ്ഞു. മരുന്ന്, ലഹരിപദാർത്ഥങ്ങള്‍, മദ്യം എന്നിവ ഡെലിവറി ചെയ്യുന്നത് ഊബർ ഈറ്റ്‌സിന്റെ നയപ്രകാരം നിയമവിരുദ്ധമാണ്. സംഭവം കൃത്യമായി അധികൃതരെ അറിയിച്ച വനിതാ ഡ്രൈവറെ ഊബർ ഈറ്റ്‌സ് അഭിനന്ദിച്ചു.

പൊതിയുടെ ചിത്രങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്. ഊബര്‍ ഈറ്റ്സ് മറയാക്കി ആരോ അനധികൃതമായി കഞ്ചാവ് കടത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ലഹരിമരുന്നു, മദ്യവും ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത് മുന്‍പ് കണ്ടെത്തിയിരുന്നു. സംഭവം തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനിയും ഇത്തരത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ വിവരമറിയിക്കണമെന്നും ഊബര്‍ ഈറ്റ്സ് അധികൃതരും അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group