Home Featured ബെംഗളൂരു : സംസ്ഥാനത്തെ രണ്ടു കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു : സംസ്ഥാനത്തെ രണ്ടു കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി

by admin

ബെംഗളൂരു : കർണാടകത്തിലെ രണ്ടു കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത് പരിഭ്രാന്തി പരത്തി. ചാമരാജനഗര, റായ്ച്‌ചൂരു ഡെപ്യൂട്ടി കമ്മിഷണർ ഓഫീസുകളിലാണ് വെള്ളിയാഴ്ച രാവിലെ ഭീഷണിസന്ദേശമെത്തിയത്.ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇമെയിൽ വഴിയാണ് രണ്ടിടത്തുമെത്തിയത്. ഇതോടെ ഓഫീസുകളിലെ ജീവനക്കാരെ ഒഴിപ്പിച്ച് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

സംശയകരമായൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു.’പഹൽഗാം: ആർഡിഎക്‌സ് അടങ്ങിയ ബോംബുകൾ ഡിഇഒ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസർമാരെയും ജീവനക്കാരെയും മൂന്നുമണിക്കുള്ളിൽ ഒഴിപ്പിക്കുക’ എന്നായിരുന്നു റായ്പൂ‌രുവിലെത്തിയ സന്ദേശം.ഡിസി ഓഫീസ് തകർക്കുമെന്നാണ് ചാമരാജനഗറിലെത്തിയ സന്ദേശം. ആരാണ് സന്ദേശമയച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വയറുവേദന,ചികിത്സ തേടിയപ്പോള്‍ പതിനാലുകാരി ഗര്‍ഭിണി, പീഡിപ്പിച്ചത് പിതാവ്; അറസ്റ്റ്

പതിനാലുകാരി ഗർഭിണിയായ സംഭവത്തില്‍ 43-കാരനായ അച്ഛനെ അറസ്റ്റുചെയ്തു. എട്ടാംക്ലാസ് വിദ്യാർഥിനിയായ മകള്‍ വീട്ടില്‍ ഉറങ്ങിക്കിടന്നപ്പോള്‍ അച്ഛൻ പീഡിപ്പിച്ചുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം റാന്നിയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ലാബ് ജീവനക്കാർ റാന്നി പോലീസില്‍ വിവരം അറിയിച്ചു. അവിടെനിന്ന് ബന്ധപ്പെട്ട സ്റ്റേഷനിലേക്കും വിവരം കൈമാറി. പോക്സോ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ അച്ഛനെ പിടികൂടുകയായിരുന്നു.2025 മാർച്ച്‌ ഒന്നിനും എട്ടിനുമിടയിലുള്ള ഏതോ ദിവസമാണ് കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് മൊഴിയില്‍നിന്ന് വ്യക്തമായി. തുടർന്ന് പോലീസ് പ്രതിയെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു.

വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാൻഡുചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group