കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയൻബാങ്കുകളിൽ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലെത്തിയ സന്ദേശത്തിൽ പറയുന്നത്. ഇന്ന് രാവിലെയാണ് എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലും ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഭീഷണി സന്ദേശനം എത്തിയതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുബാങ്കുകളിലും പോലീസും ബോംബ് സ്പോഡ് ഡോഗും സ്കോഡും പരിശോധന നടത്തി. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്.