ബെംഗളൂരുവില്‍ ബസ് സ്റ്റാൻഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്. ബസ് സ്റ്റാൻ്റില്‍ ശുചിമുറിക്ക് സമീപം കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. ഇതില്‍ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെവ്വേറെയാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവികളടക്കം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
വിദ്യാസമ്ബന്നരായ വിഡ്ഢികള്‍; പിഞ്ചുകുഞ്ഞിന് പശുവിന്റെ അകിടില്‍ നിന്ന് പാല്‍ കൊടുത്ത് പിതാവ്, വീഡിയോ വൈറലായതോടെ പിതാവിനെതിരെ രൂക്ഷ വിമര്‍ശനം
പശുവിന്റെ അകിടില്‍ നിന്ന് നേരിട്ട് കുഞ്ഞിന് പച്ചപ്പാല്‍ കൊടുക്കുന്ന പിതാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.പിതാവിന്റെ പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത് ആരോഗ്യപരമായ അപകടസാധ്യതകളെയും ഉത്തരവാദിത്തമുള്ള രക്ഷാകർതൃത്വത്തെയും കുറിച്ചുള്ള ഗൗരവമായ ചർച്ചകള്‍ക്ക് തുടക്കമിട്ടു. വീഡിയോയില്‍, ഒരു മനുഷ്യൻ തന്റെ കുഞ്ഞിനെ പശുവിന്റെ പച്ച പാല്‍ നേരിട്ട് കുടിപ്പിക്കുമ്ബോള്‍ പുഞ്ചിരിക്കുന്നത് കാണാം, ഇത് പാസ്ചറൈസ് ചെയ്യാത്ത പാലിന്റെ ഗുരുതരമായ ആരോഗ്യ അപകടങ്ങളെക്കുറിച്ച് അറിയാതെയാണോ എന്ന് നെറ്റിസൻസ് ചോദിച്ചു.”
ഇത് കുഞ്ഞിന് നല്ലതാണോ? ദയവായി ഉത്തരം പറയൂ.” എന്ന അടിക്കുറിപ്പോടെ @DonaldTunp75739 എന്ന എക്സ് അക്കൌണ്ടില്‍ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. അശാസ്ത്രീയമായ ചികിത്സാരീതികള്‍ക്കതിരെ തുറന്നടിക്കാറുള്ള മലയാളി ഡോക്ടര്‍ സിറിയക് ആബി ഫിലിപ്സ് വീഡിയേ പങ്കുവയ്ക്കുകയും ഇങ്ങനെ പാല്‍ കൊടുക്കുന്നത് മൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.ഇത്തരത്തില്‍ തിളപ്പിക്കാത്ത പാല്‍ അകത്തുചെന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറിളക്കമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.
ചുവന്ന രക്താണുക്കളുടെ നാശം, പ്ലേറ്റ്‌ലെറ്റുകളുടെ കുറവ്, പൂർണമായ വൃക്ക തകരാറ് എന്നിവയിലേക്കും നയിച്ചേക്കാം. “വിദ്യാസമ്ബന്നരായ വിഡ്ഢികള്‍ക്കിടയില്‍ അസംസ്കൃത പാല്‍ ഉപഭോഗം ഒരു ഭ്രമമായി മാറിയിരിക്കുന്നു” ഡോക്ടര്‍ വിമര്‍ശിച്ചു.ആദ്യത്തെ ആറു മാസക്കാലം കുഞ്ഞിന് സ്ഥിരമായി മുലപ്പാല്‍ കൊടുക്കുകയും അതിന്ശേഷം ഖരഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. മറ്റു ഭക്ഷണത്തോടൊപ്പം രണ്ടു വർഷം വരെ മുലപ്പാല്‍ കൊടുക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു വയസിന് മുൻപ് പശുവിൻ പാല്‍ കൊടുക്കുന്നതും നല്ലതല്ല.