Home Featured കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേര്‍ക്ക് പരിക്ക്

കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേര്‍ക്ക് പരിക്ക്

by admin

കൊച്ചി: കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്ത് രാവിലെ 9.30കൂടിയാണ് സ്‌ഫോടനം ഉണ്ടായത്.

3, 4 തവണ സ്‌ഫോടനം ഉണ്ടായതായി ഹാളിലുണ്ടായിരുന്നവര്‍ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്.

2500 ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന ഹാളാണിത്. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാര്‍ത്ഥനയുടെ സമയമായതിനാല്‍ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകള്‍ പറയുന്നു.

വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയിട്ടുള്ളത്. നിലവില്‍ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group