Home Featured ശമ്ബള കുടിശ്ശിക: മിന്നല്‍ പണിമുടക്കുമായി ഇലക്‌ട്രിക് ബസ് ജീവനക്കാര്‍

ശമ്ബള കുടിശ്ശിക: മിന്നല്‍ പണിമുടക്കുമായി ഇലക്‌ട്രിക് ബസ് ജീവനക്കാര്‍

by admin

ബംഗളൂരു: കുടിശ്ശികയുള്ള വേതനം നല്‍കണമെന്നാവശ്യപ്പെട്ട് ബി.എം.ടി.സി ഇലക്‌ട്രിക് ബസുകളിലെ ഡ്രൈവർമാർ ശാന്തിനഗർ ഡിപ്പോക്ക് മുന്നില്‍ മിന്നല്‍ പണിമുടക്ക് നടത്തി.

ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പണിമുടക്ക് ബി.എം.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഉച്ചക്ക് പിൻവലിച്ചു. ശാന്തി നഗർ ഡിപ്പോയിലെ 136 ഇലക്‌ട്രിക് ബസുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ നിയമിച്ചിട്ടുള്ളത്. കരാറേറ്റെടുത്ത കമ്ബനി വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് മിന്നല്‍ പണിമുടക്കിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മാസം 26,000 രൂപയാണ് വേതനമായി നിശ്ചയിച്ചിരുന്നതെങ്കിലും 18,000 രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്. പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തുക കുറച്ചാലും ഇത്രയും വ്യത്യാസം വരില്ലെന്നും ഡ്രൈവർമാർ പറയുന്നു. നേരത്തേ ടാറ്റയുടെ കീഴിലാണ് തങ്ങളെ നിയമിച്ചിട്ടുള്ളതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ മറ്റൊരു കമ്ബനിയുടെ പേരാണ് രേഖകളില്‍ കാണുന്നതെന്നും അവർ പറയുന്നു. താമസസൗകര്യവും ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതും ലഭിക്കുന്നില്ലന്നും ഡ്രൈവർമാർ ആരോപിച്ചു.

അധികാരികള്‍ തങ്ങളെ പീഡിപ്പിക്കുകയാണ്. ശമ്ബളത്തിന്റെ കാര്യം ചോദിക്കുമ്ബോള്‍ കമ്ബനി ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് മൂന്നു തവണ അധികാരികള്‍ക്ക് കത്ത് നല്‍കിയതാണ്. ഗവണ്‍മെന്റ് വിഷയത്തിലിടപെടണമെന്നും സ്വകാര്യ കമ്ബനികള്‍ക്ക് ടെൻഡർ നല്‍കുമ്ബോള്‍ സൂക്ഷ്മത പാലിക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു. കരാർ മാനദണ്ഡങ്ങള്‍ പ്രകാരം ബസ് സർവിസ് നടത്തുന്ന കമ്ബനിയാണ് ഡ്രൈവർമാരെ നിയമിക്കേണ്ടത്. നവും തീരുമാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group