Home Featured ഐടി കമ്പനികൾക്ക് ഉൾപ്പടെ ഇ- ബസുകൾ വാടകയ്ക്ക്‌ക് നൽകാൻ ബിഎംടിസി

ഐടി കമ്പനികൾക്ക് ഉൾപ്പടെ ഇ- ബസുകൾ വാടകയ്ക്ക്‌ക് നൽകാൻ ബിഎംടിസി

by admin

ബെംഗളൂരു: പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഐടി കമ്പനികൾക്ക് ഉൾപ്പടെ ഇ- ബസുകൾ വാടകയ്ക്ക്‌ക് നൽകാൻ ബിഎംടിസി.മെട്രോ ഫീഡർ സർവ്വീസുകൾക്കും ബസുകൾ വിട്ട് നൽകാൻ നേരത്തെ ഡീസൽ ബസുകൾ മാത്രമാണ് വാടകയ്ക്ക് നൽകിയിരുന്നത്. പരിസിഥിതി സൗഹാർദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇ- ബസുകൾ കൂടി അനുവദിക്കുന്നത്.

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെയുളള ഐടി കമ്പനികൾ ബിഎംടിസി ബസുകൾ കോൺട്രാക്ട് കാര്യേജ് വ്യവസ്ഥയിൽ ജീവനക്കാരെ കൊണ്ടുവരുന്നതിന് ഉപയോഗിക്കുന്നുണ്ട്.സ്വകാര്യ കോൺട്രോക്ട് കാര്യേജ് സർവ്വീസുകളെ അപേക്ഷിച്ച് ബിഎംടിസിക്ക് നിരക്ക് കുറവാണ്. മോശം ബസുകൾ ഉപയോഗിക്കുന്നതായുളള പരാതികൾ കൂടിയതോടെ ചില കമ്പനികൾ ബിഎംടിസിയുമായുളള കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു.നിലവിലോടുന്ന ഇ- ബസുകളെല്ലാം 3 വർഷത്തിൽ താഴെ മാത്രം പഴക്കമുളളതാണ്.

രണ്ടാം ഭാര്യ വീട്ടില്‍നിന്ന് തിരിച്ചുവരാൻ വിസമ്മതിച്ചു; യുപിയില്‍ യുവാവ് ജീവനൊടുക്കി

വീട്ടില്‍ പോയ ഭാര്യ തിരിച്ചുവരാൻ വിസമ്മതിച്ചതില്‍ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ ജിവുത്പുരയില്‍ തിങ്കളാഴ്ചയാണ് സംഭവം.രാഹുല്‍ യാദവ് എന്ന 30കാരനാണ് ആത്മഹത്യ ചെയ്തത്.യുവാവിനെ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു.സീതാപൂരിലെ കോണ്‍സ്റ്റബിളായ കോമള്‍ യാദവിന്റെ മൂത്ത മകനാണ് രാഹുല്‍ യാദവ്. യുവാവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച ശേഷം അഞ്ച് മാസം മുമ്ബാണ് രാഹുല്‍ പുനർ വിവാഹം ചെയ്തതെന്ന് പൊലീസ് പറ‍ഞ്ഞു.സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയോട് തിരികെ വരാൻ രാഹുല്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ലെന്ന് കുടുംബത്തെ ഉദ്ധരിച്ച്‌ എസ്‌എച്ച്‌ഒ പറഞ്ഞു. ഇതോടെയാണ് മനോവിഷമത്തിലായ രാഹുല്‍ ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് കുടുംബം പറഞ്ഞതായും മരണത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു

You may also like

error: Content is protected !!
Join Our WhatsApp Group