Home Featured ബെംഗളൂരു: സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കി ബിഎംടിസി ഡിപ്പോ

ബെംഗളൂരു: സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കി ബിഎംടിസി ഡിപ്പോ

ബെംഗളൂരു: ഡീസൽ സബ്സിഡി പിൻവലിച്ച നഷ്ടം കുറയ്ക്കാൻ കേരള ആർടിസി മാതൃകയിൽ ഡിപ്പോകളിൽ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കാൻ ബിഎംടിസി. 30 ഡിപ്പോകളിൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നു ബി എംടിസി ഐടി ഡയറക്ടർ എ.വി. സൂര്യ സെൻ പറഞ്ഞു.

7 ഡിപ്പോകളിൽ അടുത്തു തന്നെ സൗകര്യം ലഭ്യമാകും. ജയ നഗർ, കത്രിഗുപ്പെ, ദീപാഞ്ജലി നഗർ, ചിക്കബേട്ട ഹള്ളി, പുട്ടനഹ് ള്ളി, യെലഹങ്ക, കെങ്കേരി, നാഗർ ഭാവി എന്നിവിടങ്ങളിലാണിത്.പമ്പിനു പുറമേ എടിഎം, ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിങ് ഷൻ, ഭക്ഷണശാലകൾ എന്നിവയും ആരംഭിക്കും.

ചില്ലറ വ്യാപാരികളിൽ നിന്നു ബിഎംടിസി നേരിട്ടു ഡീസൽ വാങ്ങുന്നതിന് എതിരെ പൊതുമേഖലാ എണ്ണ കമ്പനികൾ രംഗത്തെത്തിയതു പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു.നിലവിൽ ഡിപ്പോ സൗകര്യമില്ലാത്ത ഇടങ്ങളിൽ സ്വകാര്യ പമ്പുകളിൽ നിന്ന് ബിഎംടിസി ഡീസൽ വാങ്ങുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group