ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബി.എം.ടി.സി ബസിന് തീപിടിച്ചു. ചൊവ്വാഴ്ച്ച ഉച്ചക്ക് 1.15 ഓടെ ജയനഗർ സെവൻത് ബ്ലോക്കിലെ സൗത്ത് എൻഡ് സർക്കിളിൽ മെട്രോ സ്റ്റേഷന് അടുത്താണ് സംഭവം. ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്നും തീ ഉയർന്നതോടെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഉടൻ തന്നെ യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു. ഇരുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. അഗ്നി രക്ഷാ സേന എത്തിയാണ് തീ കെടുത്തിയത്. ബസ് പൂർണമായും കത്തിനശിച്ചു. മജസ്റ്റിക്കിൽ നിന്ന് ബനശങ്കരി ബസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബസാണ് കത്തി നശിച്ചത്.
കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ബി.എം.ടി.സി ബസിന് തീപിടിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 21 ന് ചാമരാജ് പേട്ട് മക്കളെ കൂട്ട പാർക്കിന് സമീപത്തുവെച്ച് ബി.എം.ടി സി ബസ് പൂർണമായും കത്തി നശിച്ചിരുന്നു.
READ MORE : ബെംഗളൂരു :ഹോട്ടലിൽ ഒളിക്യാമറ,കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ : പരാതിയുമായി ബിപിഒ ജീവനക്കാരൻ
ബെംഗളൂരു: കാമുകിയുമായി ഹോട്ടലിൽ കഴിഞ്ഞതിന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി ബിപിഒ ജീവനക്കാരൻ. ഹോട്ടലിൽ ഒളിക്യാമറ ഉപയോഗി ച്ച് പകർത്തിയ ദൃശ്യങ്ങളാണെന്ന് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. തന്റെ മുഖം ഉൾപ്പെടെ വിഡിയോയിൽ വ്യക്തമായി കാണാം. സൈബർ ക്രൈം പൊലീ സ് അന്വേഷണം ആരംഭിച്ചു.