Home Featured ബസുകളില്‍ പരസ്യത്തിലൂടെ വരുമാനം തേടി ബി.എം.ടി.സി

ബസുകളില്‍ പരസ്യത്തിലൂടെ വരുമാനം തേടി ബി.എം.ടി.സി

by admin

ബംഗളൂരു: വരുമാന വർധന ലക്ഷ്യമിട്ട് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) പദ്ധതി. ബസുകളുടെ ചുറ്റിലും സ്വകാര്യ പരസ്യങ്ങള്‍ പ്രദർശിപ്പിച്ചുകൊണ്ട് കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാണ് തീരുമാനം.ബി.എം.ടി.സിയുടെ 3000 നോണ്‍ എയർകണ്ടീഷൻ ബസുകളിലാണ് പരസ്യങ്ങള്‍ പ്രദർശിപ്പിക്കുക.

ഇതുവരെ ബി.എം.ടി.സി ബസുകളുടെ പിൻഭാഗത്ത് മാത്രമാണ് പരസ്യങ്ങള്‍ അനുവദിച്ചിരുന്നത്.എന്നാല്‍, പുതിയ തീരുമാന പ്രകാരം ബസുകളുടെ മുൻവശത്തും പിൻവശത്തും ഗ്ലാസുകള്‍ ഒഴികെയുള്ള എല്ലാ വശങ്ങളിലും പരസ്യങ്ങള്‍ പ്രദർശിപ്പിക്കും.ഇതുവഴി പ്രതിമാസം 30 ലക്ഷം രൂപ അധിക വരുമാനം ലഭിക്കുമെന്ന് ബി.എം.ടി.സി അധികൃതർ പറഞ്ഞു

മായയെ കൊലപ്പെടുത്തിയ ശേഷം ആ കയര്‍ ഉപയോഗിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചെന്ന് ആരവ്; കത്തിയും കയറും ഓര്‍ഡര്‍ ചെയ്തത് ഓണ്‍ലൈനില്‍ നിന്ന്

വ്ലോഗറായ അസമീസ് യുവതി മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി.നവംബർ 24-ന് അർദ്ധരാത്രിയോടെ മായയെ കൊലപ്പെടുത്തിയത്തിനു ശേഷം കൊലയ്ക്കുപയോഗിച്ച കയർ ഉപയോഗിച്ച്‌ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു. ഫാനില്‍ ഇട്ട കുരുക്ക് മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു.

പിന്നീട് 26-ന് രാവിലെ വരെ ആ മുറിയില്‍ത്തന്നെ കഴിഞ്ഞുവെന്നും അതിന് ശേഷം മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് ഊബർ വിളിച്ച്‌ പോയെന്നുമാണ് മൊഴി.ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് പല ട്രെയിനുകള്‍ മാറിക്കയറി വാരാണസിയിലെത്തിയെന്നും പ്രതി പറഞ്ഞു. 28-ന് വൈകിട്ടോടെയാണ് ആരവ് മുത്തച്ഛനെ ഫോണില്‍ വിളിച്ചത്. ഈ കോള്‍ പൊലീസ് പിന്തുടർന്നു. എന്നാല്‍ യാത്രയിലായിരുന്ന ആരവിനെ കണ്ടെത്തുക പ്രയാസമായി. പക്ഷെ താൻ കീഴടങ്ങാമെന്ന് പ്രതി തന്നെ അറിയിച്ചത് പൊലീസിൻ്റെ ശ്രമം എളുപ്പത്തിലാക്കി.

സംശയത്തെ തുട‍ർന്നാണ് മായയെ കൊലപ്പെടുത്തിയതെന്നാണ് ആരവിൻ്റെ മൊഴി. ആറ് മാസം മുൻപ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. അപ്പാർട്ട്മെന്‍റില്‍ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച്‌ ഇവർ തമ്മില്‍ വഴക്കായി. മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തിലാണ് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓണ്‍ലൈനില്‍ നിന്ന് കത്തിയും കയറും ഓർഡർ ചെയ്തിരുന്നു. വഴക്കിന് പിന്നാലെ മായയെ കഴുത്തില്‍ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group