Home Featured ബെംഗളൂരു : മെട്രോ സുരക്ഷ പരിശോധിക്കാൻ നിർമിതബുദ്ധിയും ഡ്രോണുകളും ഉപയോഗിക്കാനൊരുങ്ങി ബി.എം.ആർ.സി.എൽ

ബെംഗളൂരു : മെട്രോ സുരക്ഷ പരിശോധിക്കാൻ നിർമിതബുദ്ധിയും ഡ്രോണുകളും ഉപയോഗിക്കാനൊരുങ്ങി ബി.എം.ആർ.സി.എൽ

by admin

ബെംഗളൂരു : നമ്മ മെട്രോയുടെ തൂണുകളുടെയും വയഡക്ടു‌കളുടെയും സുരക്ഷ പരിശോധിക്കാൻ നിർമിതബുദ്ധിയും ഡ്രോണുകളും ഉപയോഗിക്കാനൊരുങ്ങി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.). ഉയർന്ന റെസല്യൂഷൻ ക്യാമറയുള്ള ഡ്രോണുകൾ നമ്മ മെട്രോയിലെ കോൺക്രീറ്റ് നിർമിതികളുടെ നിലവിലെ വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങൾ നിർമിതബുദ്ധിയുപയോഗിച്ച് പരിശോധിച്ച് തൂണുകൾക്കും വയഡക്‌ടുകൾക്കുമെല്ലാം തകരാറുകളുണ്ടോയെന്ന് കണ്ടെത്തും.

ആദ്യഘട്ടത്തിൽ എം.ജി. റോഡുമുതൽ ബൈയപ്പനഹള്ളിവരെ നിർമിതബുദ്ധി, ഡ്രോൺ പരിശോധനയ്ക്ക് ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് ബി.എം.ആർ.സി.എൽ. നിർമിതബുദ്ധി അധിഷ്ഠിതസംവിധാനങ്ങൾ തകരാറിന്റെ തീവ്രത കണക്കാക്കുകയും അതുവഴി എൻജിനീയർമാരെ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താൻ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ബി.എം.ആർ.സി.എൽ. ഡയറക്‌ടർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റ്റനൻസ്) സുമിത് ഭട്നഗർ പറഞ്ഞു. തൂണുകളിലെയും വയഡക്‌ടുകളിലെയും വിള്ളലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. നിർമിതബുദ്ധിയുപയോഗിച്ച് വിള്ളലുകൾ അപകടകരമാണോയെന്ന് വിലയിരുത്തും.

തുടർന്ന്, സീലിങ് പോലുള്ള തിരുത്തൽ നടപടികൾക്ക് നിർദേശം നൽകും. നിലവിൽ വർഷത്തിലൊരിക്കൽ ബൈനോക്കുലർ, ക്യാമറ, ഹൈഡ്രോളിക് പ്ലാറ്റ്ഫോം എന്നിവയുപയോഗിച്ചാണ് സുരക്ഷാ പരിശോധന നടത്തുന്നത്. ഹൈഡ്രോളിക് പ്ലാറ്റ്ഫോമുപയോഗിക്കുമ്പോൾ സർവീസ് നിർത്തിവെക്കണമായിരുന്നു. പുതിയ സാങ്കേതികവിദ്യ വരുമ്പോൾ സർവീസ് നിർത്തേണ്ടതില്ല. നിർമിതബുദ്ധി, ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനുമാകും. കൂടുതൽ കാര്യക്ഷമമായി പരിശോധന നടത്താനാകുമെന്നതും പ്രത്യേകതയാണ്.

ഈ വർഷം പകുതിയോടെ ഉദ്ഘാടനം നടത്താനിരിക്കുന്ന യെല്ലോ ലൈനിലും (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) പുതിയ സാങ്കേതികവിദ്യയിൽ പരിശോധന നടത്തും. നഗരത്തിലെ റോഡ് ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പോലീസ് അടുത്തിടെ നിർമിതബുദ്ധി സംവിധാനമേർപ്പെടുത്തിയിരുന്നു. ഹെബ്ബാൾ, സെൻട്രൽ സിൽക്ക് ബോർഡ്, മാറത്തഹള്ളി, കെ.ആർ. പുരം, ബനശങ്കരി, ഗൊരുഗുണ്ഡപാളയ, സാരക്കി, ഇബ്ലൂർ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് വിലയിരുത്താൻ ഡ്രോണുകളുമുപയോഗിക്കുന്നുണ്ട്

ജീവനെടുക്കുന്ന സംസ്‌കാരം..; തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ അപകടം; നെഞ്ചില്‍ കാളയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ അപകടം. കാളയുടെ ചവിട്ടേറ്റ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്.മധുര അവണിയാപുരത്താണ് സംഭവം നടന്നത്. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്ക് പറ്റിയത്. ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്ക് പറ്റിയത്.

1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം. നാളെ പാലമേടും മറ്റന്നാള്‍ അലങ്കാനല്ലൂരിലും മത്സരം നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group